സാൻ ഡിയേഗോ യുഎസിലെ കലിഫോർണിയയിലുള്ള സാൻ ഡിയേഗോ പട്ടണത്തിൽ സ്വകാര്യവിമാനം തകർന്നു വീണ് 8 മരണം. മരിച്ചവരിൽ സംഗീതരംഗത്തെ സംരംഭകനും ടാലന്റ് മാനേജറുമായ ഡേവിഡ് ഷാപിറോയുമുണ്ട് (44), 6 പേരാണു വിമാനത്തിൽ ഉണ്ടായിരുന്നത്. ന്യൂജഴ്‌സിയിലെ വിമാനത്താവളത്തിൽനിന്നു സാൻ ഡിയേഗോയിലേക്കു യാത്രതിരിച്ച വിമാനം താഴ്ന്നു പറക്കുന്നതിനിടെ മൂടൽമഞ്ഞിൽ ദിശ തെറ്റി വൈദ്യുതി ലൈനിൽ തട്ടിയശേഷമാണു യു.എസ് നാവികസേനയുടെ നിയന്ത്രണത്തിലുള്ള ഹൗസിങ് കോളനിയിലെ വീട്ടിലേക്ക് ഇടിച്ചിറങ്ങിയത്. കോളനിയിലെ താമസക്കാരായ 8 പേർ പുക ശ്വസിച്ച് ആശുപത്രിയിലായി
© Copyright 2024. All Rights Reserved