
വാഷിങ്ടൺ: ടെക്സസിലെ പ്രളയത്തിൽ അനുശോചന പോസ്റ്റിട്ട യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം. ടെക്സസിൽ ഉണ്ടായ പ്രളയത്തിൽ 21 കുട്ടികളടക്കം കുറഞ്ഞത് 67 പേർ മരിക്കുകയും, ഒരു സമ്മർ ക്യാമ്പിൽ നിന്ന് കാണാതായ പെൺകുട്ടികൾക്കായുള്ള തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടക്കുകയും ചെയ്യുകയാണ്.
"ഈ ദുഷ്കരമായ സമയത്ത് ടെക്സസിലെ മാതാപിതാക്കളോടൊപ്പം തന്റെ ഹൃദയമുണ്ട്. തന്റെ ചിന്തകളിലും പ്രാർത്ഥനകളിലും ഞാൻ നിങ്ങളെ ചേർത്തുപിടിക്കുന്നു, കരുത്തിനും ആശ്വാസത്തിനും അതിജീവന ശേഷിക്കും വേണ്ടി പ്രാർത്ഥിക്കുന്നു" എന്നായിരുന്നു ശനിയാഴ്ച എക്സിൽ മെലാനിയ കുറിച്ചത്.
ഗൗരവമേറിയ സാഹചര്യത്തിൽ മെലാനിയയുടെ പോസ്റ്റ് അപര്യാപ്തമാണെന്നാണ് പല ഉപയോക്താക്കളുടേയും വിമർശനം. ട്രംപ് ഭരണകൂടം ദുരന്ത പ്രതികരണത്തിനും കാലാവസ്ഥാ പ്രവചനത്തിനുമുള്ള ഫണ്ടുകൾ വെട്ടിക്കുറച്ചത് ഈ ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചുവെന്നും വിമര്‍ശനം ഉയരുന്നു.
















© Copyright 2025. All Rights Reserved