
അബുജ നൈജീരിയയിൽ ഭീകരർ ക്രൈസ്‌തവരെ കൊന്നൊടുക്കുന്നതു തടയാൻ സൈനികനടപടി ആരംഭിക്കുമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ വാക്കുകൾ രാജ്യത്തിന്റെ പരമാധികാരത്തിനു ഭീഷണിയാകരുതെന്ന് പ്രസിഡന്റ് ബോല ടിനുബു പറഞ്ഞു. ഭീകരരെ അമർച്ച ചെയ്യാൻ യുഎസ് സഹായിക്കുന്നതിനെ സ്വാഗതം ചെയ്യുന്നെങ്കിലും രാജ്യത്തിന്റെ പരമാധികാരം മാനിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ക്രൈസ്തവരെ കുട്ടത്തോടെ കൊന്നൊടുക്കുന്നതിന്റെ പേരിൽ നൈജീരിയയെ മതസഹിഷ്‌ണുതയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തിയശേഷമാണ് സൈനിക നടപടിക്ക് ട്രംപ് പെന്റഗണിനു നിർദേശം നൽകിയത്. ക്രൈസ്‌തവരെ കൊന്നൊടുക്കുന്ന ഭീകരരെ നിയന്ത്രിക്കാത്തതിനാൽ നൈജീരിയയ്ക്കുള്ള എല്ലാ യുഎസ് സഹായവും നിരത്തലാക്കുമെന്നും ട്രംപ് പറഞ്ഞു. നൈജീരിയയിലെ 20 കോടി ജനങ്ങളിൽ പകുതി ക്രൈസ്തവരാണ്.
















© Copyright 2025. All Rights Reserved