
ജറുസലം. യുഎൻ സുരക്ഷാ കൗൺസിൽ വോട്ടെടുപ്പിനു മുൻപ് പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ഏതു ശ്രമത്തെയും എതിർക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു… പലസ്തീൻ്റെ സ്വാതന്ത്യത്തിന് വഴിയൊരുക്കുന്ന യുഎസ് കരട് പ്രമേയത്തിൽ യുഎൻ രക്ഷാസമിതി വോട്ടെടുപ്പ് നടത്താൻ നിശ്ചയിച്ചതിന്റെ തലേദിവസമാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.
പലസ്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള ആവശ്യങ്ങളിൽ കടുത്ത നിലപാട് സ്വീകരിക്കാൻ നെതന്യാഹുവിന്റെ സർക്കാരിലെ തീവ്രനിലപാടുള്ള കക്ഷികൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പലസ്തീൻ രാഷ്ട്രത്തോടുള്ള ഇസ്രയേലിൻ്റെ എതിർപ്പ് ഒരു തരിമ്പും മാറിയിട്ടില്ലെന്നും ബാഹ്യമായോ ആന്തരികമായോ സമർദവും ഭീഷണിയും ഇല്ലെന്നും നെതന്യാഹു പറഞ്ഞു.
കൈവശംവയ്ക്കാൻ അനുമതിയില്ലാത്തത്. കണ്ടെത്തിയത് മുന്നെണ്ണം
പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നത് ഹമാസിന് ഗുണകരമാവുമെന്നും അത് ഇസ്രയേലിൻ്റെ അതിർത്തിയിൽ ഹാസ് ഭരിക്കുന്ന ഒരു രാജ്യത്തിന് വഴിയൊരുക്കുമെന്നും നെതന്യാഹു ദീർഘകാലമായി വാദിക്കുന്നു. എന്നാൽ ഗാസയിലെ വെടിനിർത്തൽ നിർദേശം മുന്നോട്ട് കൊണ്ടുപോകാൻ യുഎസ് ശ്രമിക്കുമ്പോൾ, നിലപാടിൽ ഇളവ് വരുത്താൻ നെതന്യാഹു കനത്ത രാജ്യാന്തര സമ്മർദം നേരിടുന്നുണ്ട്. റഷ്യ, ചൈന, ചില അറബ് രാജ്യങ്ങൾ എന്നിവയുടെ എതിർപ്പിനിടയിലും ഗാസയിൽ ഒരു രാജ്യാന്തര സ്‌ഥിരതാ സേനയെ സ്ഥാപിക്കുന്നതിനുള്ള യുഎൻ ഉത്തരവിനുള്ള യുഎസ് നിർദേശത്തിൽ രക്ഷാസമിതി വോട്ടെടുപ്പ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















© Copyright 2025. All Rights Reserved