
യുകെയിലെ പുതിയ ഇമിഗ്രേഷൻ നിയമത്തിൽ ഇന്ത്യൻ സർക്കാരിന്റെ ഇടപെടൽ ആശ്യപ്പെട്ടു പ്രവാസി ലീഗൽ സെൽ ഇന്ത്യൻ വിദേശകാര്യ മന്ത്രിക്കും ലണ്ടനിലുള്ള ഇന്ത്യൻ ഹൈക്കമിഷണർക്കും നിവേദനം സമർപ്പിച്ചു.
-------------------aud--------------------------------
യുകെ സർക്കാരിന്റെ പുതിയ കുടിയേറ്റ നയം ഇന്ത്യക്കാരായ ലക്ഷക്കണക്കിനു വ്യക്തികളെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് ജോസ് എബ്രഹാം, യുകെ ചാപ്റ്റർ പ്രസിഡന്റ് സോണിയ സണ്ണി എന്നിവരുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചിട്ടുള്ളത്. നിലവിൽ അഞ്ചു വർഷം കൊണ്ട് ലഭിച്ചിരുന്ന സ്ഥിരതാമസ അനുമതി പത്തു വർഷം മുതൽ 15 വർഷം വരെയാക്കി ഉയർത്തുന്നത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വലിയ സാമ്പത്തിക ബാധ്യതയോടെ നിരവധി ഇന്ത്യക്കാർ യുകെയിൽ കുടിയേറിയിട്ടുള്ളത്. അഞ്ചു വർഷം കൊണ്ട് സ്ഥിരതാമസ അനുമതി ലഭിക്കും എന്ന പ്രതീക്ഷയോടെ കുടിയേറിയവർക്കു തിരിച്ചടിയായിരിക്കുകയാണ് പുതിയ നയം. ഇത് ഇന്ത്യക്കാരെ ഉൾപ്പെടെ കടുത്ത മാനസിക സംഘർഷത്തിലേക്കും മറ്റും നയിക്കുന്ന നയിക്കുന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയുമായി നല്ല ബന്ധം പുലർത്തുന്ന യുകെ അധികൃതർ, സർക്കാർ ഇടപെടലുണ്ടായാൽ അനുകൂല നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പറഞ്ഞു. സ്ഥിര താമസത്തിനുള്ള കാലദൈർഘ്യം ഉയർത്തുന്നത് തൊഴിൽ ചൂഷണത്തിനും ദീർഘകാല വീസക്കായി ഏജന്റുമാർ ഉൾപ്പെടെയുള്ളവർ ഈ കാലമത്രയും പണം കൈപ്പറ്റുന്നതിലേക്ക് നയിക്കുമെന്നും പിഎൽസി യുകെ അധ്യക്ഷ സോണിയ സണ്ണി ചൂണ്ടിക്കാട്ടുന്നു. കെയറർ വീസയ്ക്ക് ഉയർന്ന തുക ഈടാക്കിയിരുന്നതുപോലെയുള്ള തൊഴിൽ തട്ടിപ്പു തുടരുന്നതിന് ഇതു കാരണമാകുമെന്നും സോണിയ പറയുന്നു.
















© Copyright 2025. All Rights Reserved