യുകെയിൽ ഡ്രൈവർമാരിൽ 54 ശതമാനത്തിനും റോഡ് നിയമങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലെന്നു റിപ്പോർട്ട്. നിയമലംഘനമാണെന്ന് അറിയാതെ റോഡ് നിയമങ്ങൾ പാലിക്കാത്തവരേറുകയാണ്. ഓടുന്ന കാറിൽ നിന്ന് മാലിന്യം വലിച്ചെറിയരുതെന്ന് അറിയാത്ത ഡ്രൈവർമാരേറെയുണ്ട് എന്നതാണ് രസകരം. ഇവരൊക്കെ പിഴ കൊടുത്തു മുടിയുകയാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യുകെയിൽ കർക്കശമായ ഹൈവേകോഡുകളാണുള്ളതെന്ന ബോധത്തോടെയല്ല പലരും ഡ്രൈവ് ചെയ്യുന്നത്. 2022ൽ ഇവിടുത്തെ ഹൈവേകോഡിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയത് ഉൾക്കൊണ്ട് വണ്ടിയോടിച്ചില്ലെങ്കിൽ കനത്ത പിഴയാവും നൽകേണ്ടിവരിക. എഎ സമീപകാലത്ത് ഏതാണ്ട് 12,000 ഡ്രൈവർമാരെ ഉൾപ്പെടുത്തി ഒരു സർവേ നടത്തിയിരുന്നു. മാറിയ ഹൈവേ കോഡുകളെക്കുറിച്ച് ഇവരിൽ നിരവധി പേർക്ക് പര്യാപ്തമായ അറിവില്ലെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. പ്രാധാന്യം കുറഞ്ഞ ചില റോഡ് നിയമങ്ങളെക്കുറിച്ച് പോലും നല്ലൊരു ശതമാനം ഡ്രൈവർമാർക്കും അറിവില്ലെന്നാണ് റിപ്പോർട്ട്.
© Copyright 2023. All Rights Reserved