യുകെയിൽ ഇപ്പോൾ പകൽ കൂടുതൽ ദൈർഘ്യമുള്ളതും കാലാവസ്ഥ കൂടുതൽ ചൂടുള്ളതുമാണ്. അതുകൊണ്ട് തന്നെ കൂടുതൽ ആളുകൾ വീടിന് പുറത്ത് പൂന്തോട്ടത്തിൽ കൂടുതൽ സമയം ചിലവഴിക്കാനും അറ്റകുറ്റപ്പണികൾക്കായും നിലവിൽ സമയം ചിലവഴിക്കാറുണ്ട്. എന്നാൽ ഇത്തരം പൊതുസ്ഥലങ്ങളിൽ കർശനമായ ശബ്ദ നിയന്ത്രണ നിയമങ്ങൾ നിലവിലുള്ള രാജ്യമാണ് യുകെ. ഇത്തരം നിയമങ്ങളെ കുറിച്ച് പലർക്കും അറിവില്ലെന്ന പോരായ്മയും ഉണ്ട്.
-------------------aud--------------------------------
ശബ്ദ മലിനീകരണത്തോട് അനുബന്ധിച്ചുള്ള ഇത്തരം നിയമങ്ങൾ ലംഘിച്ചാൽ പിഴ ഈടാക്കുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ കേസ് കോടതിയിൽ എത്തിയാൽ 5000 പൗണ്ട് വരെ പിഴ അടയ്ക്കേണ്ടി വരും. ശനിയാഴ്ചകളിൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കടുത്ത ശബ്ദമലിനീകരണം നിയന്ത്രണം നിലവിലുള്ള സമയമാണ് . എന്നാൽ ഈ നിയമത്തെ കുറിച്ച് യുകെ പൗരന്മാരിൽ പകുതിയോളം (45%) പേർക്കും ഇപ്പോഴും അറിയില്ല. അതു മാത്രമല്ല രാത്രി 11 മുതൽ രാവിലെ 7 മണി വരെ മിതമായ രീതിയിൽ മാത്രമേ ശബ്ദം പാടുള്ളൂ. ഉച്ചത്തിലുള്ള പാട്ട്, പട്ടികളുടെ കുര തുടങ്ങിയവ ഉൾപ്പെടെ മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം പിഴ വിളിച്ചു0 .
© Copyright 2024. All Rights Reserved