പക്ഷികൾക്കിടയിൽ പടർന്ന ഏവിയൻ ഇൻഫ്ലുവൻസ H5N5 പൊട്ടിപ്പുറപ്പെട്ടത് ഈസ്റ്റ് യോർക്ക്ഷെയറിലെ ഹോൺസിയിലെ ഒരു കോഴി ഫാമിൽ നിന്നെന്ന് കണ്ടെത്തി. കർശന നിയന്ത്രണ നടപടികൾ നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥരിപ്പോൾ. ഇതിൻെറ ഭാഗമായി, രോഗം ബാധിച്ച ഫാമിലെ എല്ലാ പക്ഷികളെയും കൊല്ലും. കൂടാതെ യഥാക്രമം 3 കിലോമീറ്ററും 10 കിലോമീറ്ററും വ്യാപിച്ചുകിടക്കുന്ന സംരക്ഷണ, നിരീക്ഷണ മേഖലകൾ പ്രദേശത്തിന് ചുറ്റും സ്ഥാപിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ ഈസ്റ്റ് യോർക്ക്ഷെയറിലെ മറ്റൊരു ഫാമിൽ മുമ്പ് H5N1 സ്ഥിരീകരിച്ചിരുന്നു. ഇത് ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന പൊട്ടിത്തെറിയാണ്.
-------------------aud--------------------------------
രാജ്യത്തുടനീളമുള്ള ഫാം ഉടമസ്ഥരോട് കൂടുതൽ ജാഗ്രത പുലർത്താനും കൂടുതൽ വ്യാപനം തടയുന്നതിന് കർശനമായ ജൈവ സുരക്ഷാ നടപടികൾ പാലിക്കാനും ഡെഫ്ര ആവശ്യപ്പെട്ടു. ഈ ശരത്കാലത്ത് കാട്ടുപക്ഷികളിലും പക്ഷിപ്പനി കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. പക്ഷികളുടെ ശരീരം കാണുകയാണെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷികളുടെ ശരീരസ്രവങ്ങൾ, മലിനമായ ഭക്ഷണം അല്ലെങ്കിൽ വെള്ളം എന്നിവയിലൂടെയാണ് പക്ഷിപ്പനി പകരുന്നത്. സമീപ വർഷങ്ങളിലായി പക്ഷിപ്പനി കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2021-ൽ യുകെയിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ പൊട്ടിത്തെറിയാണ് ഇത്.
© Copyright 2024. All Rights Reserved