
മ്യൂസിയം ഓഫ് ഹോംലെസ്നെസിന്റെ കണക്ക് പ്രകാരം, 2024-ൽ 1,611 ഭവനരഹിതരാണ് മരണപ്പെട്ടത്.
ഈ കണക്ക് മുൻ വർഷത്തേക്കാൾ 9% കൂടുതലാണ്. മരണങ്ങളിൽ ഭൂരിഭാഗവും ആത്മഹത്യയുമായോ മയക്കുമരുന്നുപയോഗവുമായും ബന്ധപ്പെട്ടതാണ്. ഇതിൽ 'സ്പൈസ്' (spice), 'നൈറ്റാസിൻസ്' (nitazines) തുടങ്ങിയ മയക്കുമരുന്നുകൾ കൂടുതൽ മാരകമായിക്കൊണ്ടിരിക്കുകയാണ്.
ഭവനരഹിതരുടെ ഈ മരണം "അവരെ പൂർണ്ണമായി കൈവിട്ടതിന്റെ തെളിവാണ്" എന്ന് മ്യൂസിയം ഡയറക്ടർ മാത്യു ടർട്ടിൽ പറഞ്ഞു.
ഭവനരഹിതരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായ ആലിസൺ മക്ഗവേൺ ഈ കണക്കുകൾ "ഹൃദയഭേദകം" എന്ന് വിശേഷിപ്പിച്ചു. ഭവനരഹിതരാകുന്നതിന്റെ മൂലകാരണങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ "ശക്തിപ്പെടുത്തുകയാണെന്നും" അവർ കൂട്ടിച്ചേർത്തു
















© Copyright 2025. All Rights Reserved