യുഎസിലേയ്ക്ക് പുതിയതായി നിയമിതനായ യുകെയുടെ അംബാസിഡറെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ച് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചയാൾ രംഗത്ത് വന്നു. പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ മാനേജരായിരുന്ന ക്രിസ് ലാസിവിറ്റ ആണ് പുതിയ അംബാസിഡറിനെതിരെ കടുത്ത അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞത് . ലോർഡ് മണ്ടൽസണെ ഒരു മരമണ്ടനെന്ന് വിളിച്ചത് വൻ പ്രാധാന്യത്തോടെയാണ് യുകെയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
-------------------aud--------------------------------
X -ലെ പോസ്റ്റിൽ ആണ് ലോർഡ് മണ്ടൽസണനെതിരെ ക്രിസ് ലാസിവിറ്റ അധിക്ഷേപം ഉയർത്തിയത്. നേരെത്തെ നിയുക്ത യുഎസ് അംബാസിഡർ ലോർഡ് മണ്ടൽസൺ ഡൊണാൾഡ് ട്രംപിനെ കുറിച്ച് മോശം പരാമർശം നടത്തിയതും ക്രിസ് ലാസിവിറ്റവിൻ്റെ വാക്കുകളുമായി ബന്ധപെടുത്തിയും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട് . നേരെത്തെ 2019 -ൽ ടെലിഗ്രാഫിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഡൊണാൾഡ് ട്രംപിനെ വംശീയവാദി എന്ന് ലോർഡ് മണ്ടൽസൺ വിശേഷിപ്പിച്ചത് പുതിയതായി വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.
© Copyright 2024. All Rights Reserved