മുൻ കൺസർവേറ്റീവ് ഗവൺമെന്റ് നടപ്പാക്കിയ ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ ലേബർ ഗവൺമെന്റും തുടർന്നതിന്റെ ഫലമായി യുകെയുടെ നെറ്റ് മൈഗ്രേഷൻ ഒരു വർഷത്തിനിടെ നേർപകുതിയായി. നെറ്റ് മൈഗ്രേഷൻ 431,000-ലേക്ക് കുറഞ്ഞതായാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നത്.
-------------------aud--------------------------------
പ്രധാനമന്ത്രി കീർ സ്റ്റാർമറിന് ഏറെ ആശ്വാസം നൽകുന്നതാണ് ഈ കണക്കുകൾ. 2024 ഡിസംബറിൽ 860,000 തൊട്ട ശേഷമാണ് ഈ തിരിച്ചിറക്കം. കോവിഡ് മഹാമാരിയുടെ ആദ്യ ഘട്ടത്തിലെ താഴ്ച്ചയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് കണക്കുകളിൽ രേഖപ്പെടുത്തിയത്. 12 മാസ കാലയളവിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവ് കൂടിയാണിത്.
ഇയു ഇതര രാജ്യങ്ങളിൽ നിന്നുള്ള ഇമിഗ്രേഷൻ കുറഞ്ഞതാണ് കുത്തനെ കുറയാനുള്ള കാരണമെന്ന് ഒഎൻഎസ് പറയുന്നു. വർക്ക്, സ്റ്റഡി വിസകളിൽ നേരിട്ട കുറവും, രാജ്യം വിട്ട് പോകുന്നവരുടെ എണ്ണമേറിയതും ചേർന്നാണ് നെറ്റ് മൈഗ്രേഷൻ കണക്കുകളെ സ്വാധീനിക്കുന്നത്.
© Copyright 2024. All Rights Reserved