
യുകെയിലെ ഇമിഗ്രേഷൻ നിയമങ്ങളിൽ സുപ്രധാനമായ മാറ്റങ്ങൾ വരുന്നു. 2025 ലെ ഇമിഗ്രേഷൻ ധവളപത്രത്തെ അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങളാണ് യുകെ സർക്കാർ കൊണ്ടുവരുന്നത്. വിദേശ വിദ്യാർത്ഥികൾക്കും ഇടത്തരം വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കും (Medium Skilled Workers) ഇത് പ്രതികൂലമായി ബാധിക്കും. വർക്ക് വിസ ലഭിക്കുന്നതിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് യുകെ ഇമിഗ്രേഷൻ വിദഗ്ധർ അഭിപ്രായപ്പെടുന്നു. നിരവധി ജോലികൾ യുകെ വിസയ്ക്കുള്ള പട്ടികയിൽ നിന്നും എടുത്തുമാറ്റാൻ സാധ്യതയുണ്ട്. ഗ്രാജ്വേറ്റ് വിസകൾക്ക് സ്പോൺസർഷിപ്പ് ആവശ്യമില്ലെങ്കിലും അവയുടെ കാലാവധി നീട്ടാൻ കഴിയില്ല. തൊഴിലുടമയെ കണ്ടെത്തിയാൽ മാത്രമേ സ്കിൽഡ് വർക്കർ വിസയിലേക്ക് മാറാൻ സാധിക്കൂ. 2026-ന് ശേഷം ഏതൊക്കെ ജോലികൾ നിലനിർത്തണം എന്ന് മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി പരിശോധിച്ച് വരികയാണ്. ഈ മാറ്റങ്ങൾ താഴ്ന്ന ഇടത്തരം വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് കനത്ത തിരിച്ചടിയാണ്. സോഷ്യൽ സർവീസ് മേഖലയിലെ വിദേശ റിക്രൂട്ട്‌മെന്റ് നേരത്തെ തന്നെ അവസാനിച്ചിരുന്നു.
















© Copyright 2025. All Rights Reserved