യുകെയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ നാല് വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയതായി ഔദ്യോഗിക കണക്കുകൾ. രാജ്യത്തിന്റെ തൊഴിൽ വിപണി മെല്ലെപ്പോക്കിൽ തുടരുന്നുവെന്നാണ് ഇതോടെ സ്ഥിരീകരിക്കുന്നത്.
-------------------aud--------------------------------
ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തെ കണക്കുകൾ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 4.5 ശതമാനത്തിലാണ് തുടരുന്നതെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. മുൻ പാദത്തിൽ നിന്നും 0.2 ശതമാനമാണ് വർദ്ധന, 2021 സമ്മറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
എംപ്ലോയർ നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യൂഷൻ, നാഷണൽ ലിവിംഗ് വേജ് എന്നിവയിലെ വർദ്ധനവുകൾക്കിടെയാണ് തൊഴിൽ വിപണി ഊർദ്ധശ്വാസം വലിക്കുന്നത്. ഏപ്രിൽ വരെയുള്ള പാദത്തിൽ സമ്പദ് വ്യവസ്ഥയിലെ തൊഴിൽ വേക്കൻസികളുടെ എണ്ണത്തിൽ 5.3 ശതമാനം കുറവ് വന്നതായി ഒഎൻഎസ് പറയുന്നു.
© Copyright 2024. All Rights Reserved