ലണ്ടൻ . യുകെ പ്രധാനമന്ത്രി കിയ സ്‌റ്റാാരുടെ ഉടമസ്‌ഥതയിലുള്ള
വീട്ടിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇരുപത്തൊന്നുകാരനെ ഭീകരവിരുദ്ധ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വെള്ളിയാഴ്ച്‌ചയാണ് വീട്ടുവളപ്പിൽ തീപിടിത്തമുണ്ടായത്. പ്രവേശനകവാടം കത്തിനശിച്ചു. ആർക്കും പരുക്കില്ല. തലേന്ന് മറ്റൊരു വീട്ടുവളപ്പിലും അഗ്നിബാധയുണ്ടായി. മറ്റൊരു സംഭവത്തിൽ നഗരത്തിലെ ഒരു വാഹനം കത്തിനശിക്കുകയും ചെയ്‌തു. ഈ 3 സംഭവങ്ങളും പരസ്‌പരം ബന്ധപ്പെട്ടതാണെന്ന് പൊലീസ് സംശയിക്കുന്നു. 10 ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിലാണ് പ്രധാനമന്ത്രി താമസിക്കുന്നത്.
© Copyright 2024. All Rights Reserved