യുകെ ഭവനവിപണിയിൽ വിലകൾ കൂടി . 2026ൽ വിപണി നിർണായക വഴിത്തിരിവിലെന്ന് റിപ്പോർട്ടുകൾ

03/02/26

യുകെയിലെ ഭവനവിലകൾ 2025 അവസാനത്തോടെ ഉണ്ടായ ചെറിയ ഇടിവിന് ശേഷം 2026 ജനുവരിയിൽ വീണ്ടും കൂടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നേഷൻവൈഡ് മോർട്ട്ഗേജ് ലെൻഡറിന്റെ കണക്കുപ്രകാരം ജനുവരിയിൽ വീടുകളുടെ ശരാശരി വില 0.3 ശതമാനം ആണ് വർധിച്ചത്.

 നിലവിൽ യുകെയിലെ ഒരു വീടിന്റെ ശരാശരി വില 2,70,873 പൗണ്ടാണ് . ഇത് കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 1 ശതമാനം കൂടുതലാണ്. 2026ൽ വീടുവിലകൾ 2 മുതൽ 4 ശതമാനം വരെ ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. മോർട്ട്ഗേജ് പലിശനിരക്കുകൾ കുറയുകയും ബജറ്റിനെ ചുറ്റിയുള്ള അനിശ്ചിതത്വം കുറയുകയും ചെയ്തതോടെ ഭവനവിപണി മെച്ചപ്പെടുമെന്നാണ് നേഷൻവൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബർട്ട് ഗാർഡ്നറുടെ അഭിപ്രായം. ശരാശരി വരുമാനമുള്ള ഒരാൾ 20 ശതമാനം ഡൗൺ പേയ്മെന്റ് നൽകി ആദ്യ വീട് വാങ്ങുമ്പോൾ, മാസതവണ വരുമാനത്തിന്റെ ഏകദേശം 32 ശതമാനം വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ദീർഘകാല ശരാശരിയേക്കാൾ അല്പം കൂടുതലാണങ്കിലും 2023ലെ ഉയർന്ന വിലയായ 38 ശതമാനത്തേക്കാൾ കുറവാണ്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu