യുകയനിലെ നാല് അതിർത്തി ഗ്രാമങ്ങൾ റഷ്യൻ സേന പിടിച്ചെടുത്തതായി യുദ്ധം നടക്കുന്ന സുമി മേഖലയിലെ ഗവർണർ ഒലെ റിഹൊറോവ് നൊവെങ്കെ, ബാസിവ്‌ക, വസെലിവ്ക, സുരോവ്‌ക തുടങ്ങിയ ഗ്രാമങ്ങളാണ് റഷ്യ പിടിച്ചെടുത്തത്. യുക്രെയിനുള്ളിൽ ബഫർസോൺ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യൻ നീക്കം. കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്‌ഥിരമായി റഷ്യൻ ആക്രമണം നേരിടുന്ന ഗ്രാമങ്ങളായിരുന്നു ഇത്.
റഷ്യയിലെ കുർസ്‌കിനോട് ചേർന്ന യുക്രെയ്‌നിലെ അതിർത്തി പ്രദേശമാണ് സുമി നേരത്തെ കുർസ്‌കിൽ യുക്രെയ്ൻ സൈനികർ ആക്രമണം നടത്തിയിരുന്നു. ഇതിനു ശേഷമാണ് സുമിയിൽ റഷ്യ ആക്രമണം കടുപ്പിച്ചതും പ്രതിരോധത്തിന്റെ ഭാഗമായി ബഫർസോൺ ഉണ്ടാക്കിയതും. ഈ മേഖലയിൽ ഗ്രാമങ്ങൾ പിടിച്ചെടുത്തുവെന്ന് ദിവസങ്ങൾക്ക് മുൻപ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
നൊവെലെ, ബാസിവ്‌ക, വസെലിവ്ക, സുരോവ്‌ക എന്നിവിടങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. വൊളോദിമിരിവ്കോവ്, ബിലൊവൊദിവ് തുടങ്ങിയ പ്രദേശങ്ങൾ റഷ്യ നേരത്തെ പിടിച്ചെടുത്തിരുന്നു. അതേസമയം, റഷ്യൻ സൈന്യത്തിനു നേരെ ശക്തമായ ആക്രമണം നടത്തിയതായാണ് യുക്രെയ്ൻ സേന അവകാശപ്പെടുന്നത്.
© Copyright 2024. All Rights Reserved