ന്യൂഡൽഹി . റഷ്യൻ വ്യോമസേനാ താവളങ്ങളിലേക്ക് ഗറില്ലാ ശൈലിയിൽ യുക്രെയ്ൻ നടത്തിയ വാൺ ആകരണത്തിന് തിരിച്ചടിയായി കീവ് ഉൾപ്പടെ 9 പ്രദേശങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ആക്രമണം ശക്തമാണെന്ന പ്രതീതിയുണ്ടാക്കുന്നെങ്കിലും വളരെ സൂക്ഷിച്ചു നടത്തിയ പ്രഹരമാണെന്നു വ്യക്തം നാൽപത്തോളം മിസൈലുകളും നാനൂറോളം ഡ്രോണുകളും റഷ്യ ഉപയോഗിച്ചെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമീർ സെലെൻസ്കി പറയുന്നത്.
എന്നാൽ 4 പേർ കൊല്ലപ്പെട്ടതായാണു റിപ്പോർട്ടുകൾ. ഇത വിപുലമായ പ്രഹരത്തിൽ ഇതിലധികം സംഭവിക്കാവുന്നതാണ്. കൊല്ലപ്പെട്ടവർ റിലീഫ് പ്രവർത്തകരാണെന്നാണ് യുക്രെയ്ൻ ഭരണകൂടം പറയുന്നത്. വളരെ സൂക്ഷിച്ച് സൈന്യവുമായി ബന്ധപ്പെട്ട സങ്കേതങ്ങൾ മാത്രമാണു റഷ്യ ലക്ഷ്യമാക്കിയതെന്നു കരുതാം. ഇതിനുമുൻപു നടന്ന മിക്ക മിസൈൽ ആക്രമണങ്ങളിലും നഗരങ്ങളിൽ സാധാരണക്കാർ പാർക്കുന്ന പ്രദേശങ്ങൾ തകർന്നതായാണ് യുക്രെയ്‌ൻ ആരോപിച്ചിരുന്നത്.
മിസൈൽ-ബോംബ് ആക്രമണങ്ങളിൽ കൗണ്ടർ ഫോഴ്‌സ് പ്രഹരവും കൗണ്ടർ വാല്യു പ്രഹരവുമുണ്ട്. കൗണ്ടർ ഫോഴ്‌സ് എന്നാൽ ശത്രുവിന്റെ സൈനികകേന്ദ്രങ്ങളും അവയുമായി ബന്ധപ്പെട്ട സംവിധാനങ്ങളും ലക്ഷ്യമാക്കുക. കൗണ്ടർ വാല്യു എന്നാൽ ശത്രുവിന്റെ നഗരങ്ങളെയും വ്യവസായകേന്ദ്രങ്ങളെയും ലക്ഷ്യമാക്കുക. ഇവിടെ കൗണ്ടർ ഫോഴ്‌സ് നയം മാത്രമാണ് സ്വീകരിച്ചിരിക്കുന്നതെന്നു കരുതാം. യുക്രെയ്‌നിൻ്റെ ഡ്രോൺ ആക്രമണവും ഇതേ ശൈലിയിലായിരുന്നു. റഷ്യയുടെ സൈനികവിമാനത്താവളങ്ങളിലെ ബോംബർ വിമാനങ്ങൾ മാത്രമാണു തകർത്തത്. അതു മൂലമുണ്ടായ നാണക്കേടു മാറ്റിയെടുക്കാനെന്നവണ്ണമുള്ള ഒരാക്രമണം മാത്രമാണ് റഷ്യ ഇപ്പോൾ നടത്തിയതെന്നു കരുതാവുന്നതാണ്.
© Copyright 2024. All Rights Reserved