കീവ് . സമാധാന ചർച്ചകൾക്കിടെ യുക്രെയ്‌നിൽ കനത്ത ഡ്രോൺ ആക്രമണം നടത്തി റഷ്യ ഇരുരാജ്യങ്ങളും തമ്മിൽ പൂർണ തോതിലുള്ള യുദ്ധം ആരംഭിച്ചതിനുശേഷം യുക്രെയ്‌നിൽ റഷ്യ നടത്തുന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത്. യുദ്ധം ആരംഭിച്ച 2022നു ശേഷം യുകയ്ക്കും റഷ്യയും വെടിനിർത്തൽ ലക്ഷ്യമിട്ട് ആദ്യത്തെ നേരിട്ടുള്ള ചർച്ചകൾ നടത്തിയതിനു പിന്നാലെയാണ് ഡ്രോൺ ആക്രമണം നടന്നത്. പ്രാദേശിക സമയം രാവിലെ 8 മണിയോടെ റഷ്യ 273 ഡ്രോണുകൾ യുക്രെയ്നിനു നേരെ പ്രയോഗിച്ചത്.
28 വയസ്സുള്ള സ്ത്രീ കൊല്ലപ്പെട്ട അക്രമണത്തിൽ നാല് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നു പേർക്ക് പരുക്കേറ്റു. യുക്രെയ്ൻ വ്യോമസേനയുടെ കണക്ക് അനുസരിച്ച് ആക്രമണത്തിനിടെ 128 ഡ്രോണുകൾ റഡാറിൽ നിന്ന് അപ്രത്യക്ഷമായി സോഫ്റ്റ്വെയർ തകരാറുകൾ മൂലമോ ഇന്ധന അഭാവം മൂലമോ ആവാം ഇതെന്നാണ് നിഗമനം. 88 ഡ്രോണുകൾ വെടിവച്ചിട്ടു. കീവ്, ഡൊണെസ്ക്, ഡിനിപ്രോപെട്രോവ്സ്‌ക് മേഖലകൾ ലക്ഷ്യമിട്ടായിരുന്നു
ഇറാനിൽ നിന്നും വാങ്ങിയ ഡ്രോണുകളാണ് ഇവയെന്നും റിപ്പോർട്ടുകളുണ്ട്. ഡ്രോൺ ആക്രമണത്തെ തുടർന്ന് ഒമ്പത് മണിക്കൂറോളമാണ് വ്യോമാക്രമണ സൈറൻ കീവിലും രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലും മുഴങ്ങിയത്.
© Copyright 2024. All Rights Reserved