
കീവ് യുക്രെയ്‌നിൽ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ
ആക്രമണത്തിൽ 10 പേർ മരിച്ചു. കീവിലെ 5 നില പാർപ്പിട സമുച്ചയം ആക്രമണത്തിൽ തകർന്നു. ഇവിടെ 7 പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. കീവിലെ സ്യവ്യാറ്റ്ഷൻ സബ്‌വേ സ്‌റ്റേഷന്റെ പ്രവേശനകവാടം ആക്രമണത്തിൽ തകർന്നു. കഴിഞ്ഞ ദിവസം റഷ്യ കീവിലെ പാർപ്പിട സമുച്ചയത്തിനു നേരെ നടത്തിയ മിസൈൽ ആക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടിരുന്നു. റഷ്യ 352 ഡ്രോണുകളും 11 ബാലിസ്റ്റിക് മിസൈലുകളും 5 ക്രൂസ് മിസൈലുകളും ഉപയോഗിച്ച് ആക്രമിച്ചെന്നും ഇതിൽ 339 ഡ്രോണുകളും 15 മിസൈലുകളും ലക്ഷ്യത്തിലെത്തും മുൻപേ തടഞ്ഞെന്ന് യുക്രെയ്ൻ വ്യോമസേന അറിയിച്ചു. യുക്രെയ്ൻ അയച്ച 23 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
















© Copyright 2025. All Rights Reserved