
വാഷിങ്‌ടൻ റഷ്യയ്‌ക്കെതിരെയുള്ള യുദ്ധത്തിൽ യുഎസ് പിന്തുണ നൽകിയിട്ടു. യുക്രെയ്‌നിലെ നേതൃത്വം യുഎസിനോട് യാതൊരു നന്ദിയും കാണിച്ചില്ലെന്ന് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെയായിരുന്നു ട്രംപിന്റെ വിമർശനം. റഷ്യയു യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അക്രമാസക്തവും ഭീകരവുമാണെന്നും ട്രംപ് പറഞ്ഞു.
"യൂഎസിലും യുക്രെയ്‌നിലും കരുത്തുറ്റതും കൃത്യതയുള്ളതുമായ നേതൃത്വം ഉണ്ടായിരുന്നെങ്കിൽ ആ യുദ്ധം ഒരിക്കലും നടക്കില്ലായിരുന്നു. ഞാൻ വീണ്ടും പ്രസിഡന്റായി അധികാരമേൽക്കുന്നതിനു ഏറെ മുൻപ്, ഉറക്കംതൂങ്ങിയായ ജോ ബൈഡന്റെ കാലത്താണ് റഷ്യ-യുക്രെയ്‌ൻ യുദ്ധം ആരംഭിച്ചത്. 2020ലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുകയും അത് തട്ടിയെടുക്കപ്പെടുകയും ചെയ്‌തില്ലായിരുന്നെങ്കിൽ യുക്രെയ്ൻ-റഷ്യ യുദ്ധം ഉണ്ടാകുമായിരുന്നില്ല
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത, അനാവശ്യമായി ദശലക്ഷക്കണക്കിനാളുകൾ മരിച്ച ഒരു യുദ്ധമാണ്. യുക്രെയ്ൻ നേത്യത്വം നമ്മുടെ പരിശ്രമങ്ങളോട് യാതൊരു നന്ദിയും കാണിച്ചില്ല. യൂറോപ്പ് റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നത് തുടരുന്നു. നാറ്റോയ്ക്ക് യുക്രെയ്നിൽ വിതരണം ചെയ്യാൻ വലിയ അളവിൽ യുഎസ്എ ആയുധങ്ങൾ വിൽക്കുന്നത് തുടരുന്നു (കൗശലക്കാരനായ ജോ ബൈഡൻ എല്ലാം സൗജന്യമായാണ് നൽകിയിരുന്നത്)" - Son ടൂത്ത് സോഷ്യലിൽ കുറിച്ചു.
















© Copyright 2025. All Rights Reserved