
മോസ്കോ / കീവ് • യുകെയ്‌നിൻ്റെ മിസൈലാക്രമണത്തിൽ റഷ്യൻ
നാവികസേന ഉപമേധാവി അടക്കം 10 സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. കുർസ്‌കിലെ കൊരെനേവോയിലുള്ള റഷ്യൻ കമാൻഡ് പോസ്റ്റിൽ യുക്രെയ്ൻ ബുധനാഴ്‌ച നടത്തിയ വ്യോമാക്രമണത്തിലാണ് മേജർ ജനറൽ മിഖായേൽ ഗുഡ്‌കോവ് ഉൾപ്പെടെ കൊല്ലപ്പെട്ടത്. യുക്രെയ്ൻ അതിർത്തിയോടു ചേർന്നാണ് ഈ മേഖല. യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെടുന്ന സീനിയർ സൈനിക ഉദ്യോഗസ്‌ഥരിലൊരാളാണ് ഗുഡ്‌കോവ്. കഴിഞ്ഞ മാർച്ചിലാണ് ഉപമേധാവിയായി നിയമിതനായത്. ഇതിനിടെ, യുദ്ധത്തടവുകാർക്കൊപ്പം റഷ്യയിലെ രാഷ്ട്രീയ തടവുകാരെയും യുക്രെയ്ൻകാരായ 'ബന്ദി'കളെയും കൂടി റഷ്യ കൈമാറണമെന്ന ആവശ്യവുമായി ജയിലിലുള്ള ആക്ടിവിസ്റ്റുകൾ ലോകനേതാക്കൾക്കു തുറന്ന കത്ത് എഴുതി. ഒഡേസയിലെ തുറമുഖ കേന്ദ്രത്തിനു നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. 2 വിദേശികളടക്കം 6 പേർക്കു പരുക്കേറ്റു.
















© Copyright 2025. All Rights Reserved