യുക്രെയ്ൻ സമാധാന പദ്ധതി: ട്രംപിന്റെ പ്രതിനിധി മോസ്കോയിലേക്ക്; ആക്രമണം തുടരുന്ന് റഷ്യ

27/11/25

കീവ് . യൂശുകയ്‌ൻ യുള്ള അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവച്ച പദ്ധതിയിൽ അഭിപ്രായഐക്യമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അടുത്തയാഴ്‌ച മോസ്കോ സന്ദർശിക്കും. വിറ്റ്കോഫിന്റെ സന്ദർശനവിവരം റഷ്യ സ്‌ഥിരീകരിച്ചു. സമാധാന പദ്ധതിയിലെ വ്യവസ്‌ഥകൾ ഔദ്യോഗികമായി ഇതേവരെ ലഭിച്ചിട്ടില്ലെന്നും എന്നാൽ പിൻവാതിലിലൂടെ പകർപ്പ് ലഭിച്ചെന്നും റഷ്യൻ പ്രസിഡന്റ്റ് വാഡിമിർ പുട്ടിൻ്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി യുഷകോവ് വ്യക്‌തമാക്കി. ഫോണിലൂടെയും മറ്റും ചുറ്റുമിരുന്ന് ഓരോ സംസാരിക്കുന്നുണ്ടെങ്കിലും ഒരു മേശയ്ക്കു വ്യവസ്‌ഥകളായി ഇതേ വരെ ചർച്ച നടത്തിയിട്ടില്ലെന്ന് യൂറി യുഷകോവ് പറഞ്ഞു.

യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ അടുത്ത ദിവസം യുക്രെയ്ൻ സന്ദർശിക്കുന്നുണ്ടെന്ന് ട്രംപ് അറിയിച്ചു. എന്നാൽ ഇതു സംബന്ധിച്ച് യുക്രെയ്ൻ സ്‌ഥിരീകരണം നൽകിയിട്ടില്ല. യുഎസ്, യുക്രെയ്ൻ, റഷ്യ എന്നീ രാജ്യങ്ങളുടെ ഉദ്യോഗസ്ഥർ അബുദാബിയിലും യുഎസ്, യുക്രെയ്‌ൻ ഉദ്യോഗസ്‌ഥർ ജനീവയിലും കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.

യുഎസ് തയാറാക്കിയ സമാധാന പദ്ധതി റഷ്യയ്ക്ക് അനുകൂലമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ജനീവയിൽ യുഎസ്, യുക്രെയ്ൻ ഉദ്യോഗസ്‌ഥർ നടത്തിയ ചർച്ചകൾക്കു പിന്നാലെ, പദ്ധതി നടപ്പാക്കാവുന്നതാണെന്നും എന്നാൽ ഏതാനും പ്രധാന വ്യവസ്ഥകളിൽ തീരുമാനമുണ്ടാകാനുണ്ടെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി വ്യക്തമാക്കിയിരുന്നു. ഡോണൾഡ് ട്രംപുമായി അടുത്ത ദിവസം സെലെൻസ്കി കൂടിക്കാഴ്ച‌ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ, യുക്രെയ്‌നിൽ റഷ്യൻ ആക്രമണം തുടരുകയാണ്. തെക്കൻ നഗരമായ സാപൊറിഷ്യയിൽ കഴിഞ്ഞ രാത്രി ഡ്രോൺ ആക്രമണത്തിൽ 50 ൽ ഏറെ പാർപ്പിടസമുച്ചയങ്ങൾക്കു കേടു പറ്റി. യുക്രെയ്നിന്റെ 33 ഡ്രോണുകൾ വീഴ്ത്തിയതായി റഷ്യ അവകാശപ്പെട്ടു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu