
പാരിസ് യുനെസ്കോയുടെ അടുത്ത ഡയറക്‌ടർ ജനറൽ ആയി
ഈജിപ്തിലെ മുൻ മന്ത്രി ഖാലിദ് അനാനി (54) നിയമിതനായേക്കും.. യുനെസ്കോയുടെ എക്സിക്യൂട്ടീവ് ബോർഡ് ആണ് ഖാലിദിന്റെ പേര് നിർദേശിച്ചത്. അടുത്തമാസം ഉസ്ബെക്കിസ്‌ഥാനിൽ നടക്കുന്ന ജനറൽ അസംബ്ലിയിൽ അന്തിമ തീരുമാനം ഉണ്ടാവും. നിയമനം ശരിവച്ചാൽ അറബ് രാജ്യങ്ങളിൽ നിന്നുള്ള ആദ്യത്തെ ഡയറക്ടറായി ഖാലിദ് മാറും. 4 വർഷമാണ് കാലാവധി.
2016 മുതൽ 2019 വരെ ഈജിപ്‌തിലെ മന്ത്രിസഭയിൽ ടൂറിസം മന്ത്രിയായിരുന്നു ഖാലിദ്. നിലവിൽ കയ്‌റോ യൂണിവേഴ്സിറ്റിയിൽ പ്രഫസർ ആണ്. ഫ്രഞ്ച് വനിത ഊദ്രേ അസുലെ ആണ് ഇപ്പോഴത്തെ ഡയറക്‌ടർ ജനറൽ
















© Copyright 2025. All Rights Reserved