മോണ്ടെവിഡിയോ ലാറ്റിനമേരിക്കൻ വിമോചനസമര നേതാവും
യുറഗ്വായ് മുൻ പ്രസിഡൻ്റുമായ ഹോസെ മൊഗിക്ക (89) അന്തരിച്ചു. തെക്കേ അമേരിക്കൻ രാജ്യമായ യുറഗ്വായിയിൽ പുരോഗമനപരമായ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്ന മൊഗിക്ക, ഗറില്ല പോരാളിയിൽനിന്നാണു ഭരണകർത്താവായത്. 2010-2015 3 യുറഗ്വായിയിലെ ഇടതുപക്ഷ സർക്കാരിനെ നയിച്ച കാലത്ത് ലളിതജീവിതംകൊണ്ടു 'ദരിദ്രനായ പ്രസിഡൻ്റ്' എന്നറിയപ്പെട്ടു. ജനങ്ങൾ അദ്ദേഹത്തെ സ്നേഹപൂർവം 'പെപ്പേ മൊഗിക്ക് എന്നാണു വിളിച്ചത്.
സായുധ വിപ്ലവകാലത്തിനുശേഷം തിരഞ്ഞെടുപ്പുരാഷ്ട്രീയ പാതയിലെത്തിയ മൊഗിക്കു 74-ാം വയസ്സിൽ വൻഭൂരിപക്ഷത്തോടെയാണ് അധികാരത്തിലേറിയത്. സ്വവർഗവിവാഹം, ഗർഭഛിദ്രം എന്നിവ അനുവദിക്കുന്ന നിയമങ്ങൾ പാസാക്കി. ലഹരിക്കുറ്റങ്ങൾ തടയാൻ സർക്കാർ നിയന്ത്രിത മാരിവാന വിൽപനയ്ക്ക് നിയമം കൊണ്ടുവന്നു.
പ്രസിഡന്റായശേഷം ഔദ്യോഗിക വസതിയിൽ താമസിക്കാൻ വിസമ്മതിച്ച മൊഗിക്ക നഗരത്തിനുപുറത്തു തകരമേൽക്കൂരയിട്ട സാധാരണ വീട്ടിൽ താമസം തുടരുകയായിരുന്നു. കോട്ടും ടൈയും ഒഴിവാക്കി. പഴയ ബീറ്റിൽ കാറോടിച്ചു പട്ടണത്തിലെ സാധാരണ റസ്‌റ്ററന്റുകളിലാണു ഭക്ഷണം കഴിക്കാൻ പോയിരുന്നത്. 1960-70 കാലത്തു ദരിദ്രകർഷകരെ സംഘടിപ്പിച്ച ഇടതുപക്ഷ ഗറില്ലാ സംഘടനയായ ഭൂപമറോസിൻ്റെ നേതാവായിരുന്നു. സൈനിക സ്വേച്ഛാധികാരത്തിനുകീഴിൽ 15 വർഷത്തോളം ഏകാന്തതടവിനുശേഷം 1985ൽ മോചിതനായി ഗറില്ല സമരകാലത്ത് ഒരുമിച്ചുണ്ടായിരുന്ന ലൂസിയ ടോപലൻസ്‌കിയെയാണു വിവാഹം ചെയ്തത്. ലൂസിയ 2017-2020 കാലത്ത് യുറഗ്വായ് വൈസ് പ്രസിഡന്റായിരുന്നു.
© Copyright 2024. All Rights Reserved