യുറേനിയം സമ്പുഷ്ടീകരണത്തിൽ നിന്ന് പിന്മാറില്ലെന്ന് ഇറാൻ. വിദേശകാര്യമന്ത്രി സയീദ് അബ്ബാസ് അരാഗച്ചിയാണ് ഇക്കാര്യം അറിയിച്ചത്. യു.എസുമായി ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ യുറേനിയം സമ്പുഷ്ടീകരണത്തിൽ നിന്നും ഇറാൻ പിന്മാറുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഇറാൻ മന്ത്രി രംഗത്തെത്തുന്നത്.
-------------------aud-------------------------------
യുറേനിയം സമ്പുഷ്ടീകരണത്തിൽ വിശ്വാസ്യതയുണ്ടാക്കാനും സുതാര്യത വരുത്താനും ശ്രമിക്കും. സമ്പൂഷ്ടീകരണത്തിൽ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം അറിയിച്ചു. ആണവോർജം ഉണ്ടാക്കാനുള്ള അവകാശം നിലനിർത്തി കൊണ്ട് തന്നെ യു.എസ് ഉപരോധം ഒഴിവാക്കാനുളള ശ്രമങ്ങളാവും നടത്തുകയെന്നും ഇറാൻ മന്ത്രി പറഞ്ഞു.
© Copyright 2024. All Rights Reserved