യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തില്ലെന്ന് ഇന്ത്യ ഉറപ്പ് നൽകി -ഡോണൾഡ് ട്രംപ്

15/05/25

യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മുഴുവൻ ഉൽപന്നങ്ങൾക്കും തീരുവ കുറക്കുമെന്ന് ഇന്ത്യ ഉറപ്പ് നൽകിയെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഖത്തർ സന്ദർശനത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പരാമർശം. ഒരു തീരുവയും ചുമത്താത്ത രീതിയിലുള്ള കരാറിനുള്ള സന്നദ്ധത ഇന്ത്യ അറിയിച്ചുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

-------------------aud--------------------------------

അതേസമയം, ഇന്ത്യയുമായുള്ള കരാറിലെ കൂടുതൽ വിവരങ്ങൾ ട്രംപ് പുറത്ത് വിട്ടിട്ടില്ല. ആപ്പിൾ ഇന്ത്യയിലെ ഉൽപാദനം വ്യാപിപ്പിക്കുന്നതിലെ അതൃപ്തി സി.ഇ.ഒ ടിം കുക്കിനെ നേരിട്ട് അറിയിച്ചുവെന്നും ട്രംപ് പറഞ്ഞു. ആപ്പിൾ യു.എസിലെ ഉൽപാദനം വർധിപ്പിക്കുകയാണെന്നും ട്രംപ് പറഞ്ഞു. അതേസമയം, യു.എസിനെതിരെ പകരച്ചുങ്കം ചുമത്തുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇന്ത്യൻ ഉരുക്ക്, അലൂമിനിയം ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തിയ യു.എസിനെതിരെ ബദൽ ചുങ്കവുമായി ഇന്ത്യ രംഗത്തെത്തിയത്. യു.എസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉൽപന്നങ്ങൾക്ക് അധിക നികുതി ചുമത്തുമെന്ന് ലോക വ്യാപാര സംഘടനക്ക് നൽകിയ കത്തിൽ പറയുന്നു.
ഈ വർഷാദ്യം അധികാരത്തിലെത്തിയ ഉടൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയടക്കം രാജ്യങ്ങൾക്കുമേൽ വൻ തീരുവ പ്രഖ്യാപിച്ചിരുന്നു. 2018ൽ ആദ്യ ഊഴത്തിൽ പ്രഖ്യാപിച്ചതിന് സമാനമായിട്ടായിരുന്നു തീരുവ പ്രഖ്യാപനം.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu