ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പെഴുതി എന്നതിന്‍റെ പേരില്‍ കഴിഞ്ഞ ആഴ്ചയാണ് ഒരു യുവാവിനെ ഥാർ കൊണ്ട് ഇടിപ്പിച്ച് മറ്റൊരു യുവാവ് കൊലപ്പെടുത്തിയത്. ഈ വർത്തയ്ക്ക് പിന്നാലെ ലാസ് വേഗാസില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്ത. യൂട്യൂബ് തർക്കത്തെ തുടര്‍ന്ന് ഒരു യുവാവ് ദമ്പതികളെ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ്. യുഎസിലെ ലാസ് വഗാസിലാണ് സംഭവം നടന്നത്.
ജൂൺ 8 ന് ലാസ് വെഗാസ് സ്ട്രിപ്പിൽ നടന്ന വച്ച് യൂട്യൂബറായ ഫിന്നി ഡാ ലെജൻഡിനെും ഭാര്യയെയുെ വെടിവച്ച് കൊലപ്പെടുത്തി. കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് യൂട്യൂബ് എതിരാളികൾ തമ്മിലുള്ള തർക്കമാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തി. കൊലയാളി മാനുവൽ റൂയിസ് എന്ന മറ്റൊരു യൂട്യൂബറാണ്. യൂട്യൂബർമാർ പോസ്റ്റ് ചെയ്ത പഴയ വീഡിയോകൾ പരിശോധിച്ചതിന് ശേഷമാണ് പകർപ്പവകാശ ലംഘനത്തെച്ചൊല്ലി രണ്ട് സ്ട്രീമർമാരും തമ്മിലുള്ള സംഘർഷം നടന്നിരുന്നതായി പോലീസ് പറഞ്ഞത്. നിരവധി വിഷയങ്ങളിൽ ഇവര്‍ തമ്മില്‍ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇതിന്‍റെ അവസാനമാണ് കൊലപാതകങ്ങളെന്നും പോലീസ് പറഞ്ഞു.
ഫിന്നി ഡാ ലെജൻഡ് ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടെയാണ് വെടിവയ്പ്പ് നടന്നത്, ഈ സമയം ഫിന്നി ചിത്രീകരിച്ച് കൊണ്ടിരുന്ന വീഡിയോയില്‍ വെടിവയ്പ്പ് ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഈ ദൃശ്യങ്ങൾ മായ്ച്ച് കളയുകയായിരുന്നു. എന്നാൽ സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ലെന്നും പോലീസ് പറയുന്നു. കേസ് അന്വേഷണത്തിനിടെ മാനുവൽ റൂയിസ് (41) പോലീസിന് മുന്നില്‍ കീഴടങ്ങി.
വെഗാസ് സ്ട്രിപ്പിൽ ബെല്ലാജിയോ ഹോട്ടൽ ആന്‍റ് കാസിനോയ്ക്ക് സമീപം രാത്രി 10:40 ഓടെ വെടിയൊച്ച കേട്ടതായി പോലീസ് പറഞ്ഞു. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ 'ഉടൻ തന്നെ വെടിവയ്പ്പ് ശബ്ദം കേട്ട സ്ഥലത്തേക്ക് പോയി. വെടിയേറ്റ മുറിവുകളോടെ നടപ്പാതയിൽ കിടക്കുന്ന രണ്ട് പേരെ അവര്‍ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാന് കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നാണ് പോലീസിന്‍റെ വിലയിരുത്തല്‍.
© Copyright 2024. All Rights Reserved