രക്ഷാപ്രവർത്തനത്തിന് വാടക ചോദിച്ച സംഭവത്തിൽ കേന്ദ്രത്തിന് എതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. 2017 ലെ എയർ ലിഫ്റ്റിംഗ് ചാർജ് ഇപ്പോൾ ചോദിച്ചത് എന്തിനെന്ന് ചോദിച്ച ഹൈക്കോടതി കേന്ദ്ര നടപടി അത്ഭുതപ്പെടുത്തുന്നുവെന്നും പറഞ്ഞു.
-------------------aud----------------------------
2016, 2017 വർഷങ്ങളിലെ ദുരന്തങ്ങളുടെ എയർലിഫ്റ്റിംഗ് ചാർജുകൾ എന്തിനാണ് ഇപ്പോൾ കേന്ദ്രം ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. വയനാട് ദുരന്തത്തിന്റെ സഹായ ആവശ്യം മുന്നിലുള്ളപ്പോഴാണ് കേന്ദ്ര സർക്കാർ ഈ തുക ആവശ്യപ്പെടുന്നത്
ഇത്രയും വർഷം കാത്തിരുന്നല്ലോ, അടുത്ത ആറ് മാസം എങ്കിലും കാത്തിരുന്നിട്ട് തുക ചോദിച്ചാൽ പോരേയെന്നും കോടതി ചോദിച്ചു. ദുരന്തത്തെ നേരിടാൻ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് മറ്റൊരു വഴിക്ക് ഈ തുക ആവശ്യപ്പെടുന്നത്. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിശദീകരണം തേടി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തമായ മറുപടി നൽകണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. ദുരന്ത നിവാരണ ചട്ടങ്ങളിൽ അനിവാര്യമായ ഇളവുകൾ നൽകുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
181 കോടി മാത്രമാണ് എസ്ഡിആർഎഫിൽ ബാക്കി ഉള്ളതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കേന്ദ്ര മാനദണ്ഡപ്രകാരം ഇത് വയനാടിന് മാത്രമായി വിനിയോഗിക്കാൻ കഴിയില്ലെന്ന് സംസ്ഥാനം വ്യക്തമാക്കി. കേന്ദ്രത്തിന് കണക്ക് സമർപ്പിച്ചതായി സംസ്ഥാനം അറിയിച്ചു.
© Copyright 2024. All Rights Reserved