ആദ്യ മത്സരത്തിൽ പഞ്ചാബിനെ വീഴ്ത്തിയ കേരളം വിജയത്തുടർച്ച ലക്ഷ്യമാക്കിയാണ് രണ്ടാം അങ്കത്തിന് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയിട്ടും പഞ്ചാബിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയ കേരളം തികഞ്ഞ ആത്മവിശ്വാസത്തിലാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. സച്ചിൻ ബേബിയുടെ നേതൃത്വത്തിലിറങ്ങുന്ന കേരള ടീമിൽ സഞ്ജു സാംസണുമുണ്ട്. ബംഗ്ലാദേശിനെതിരായ അവസാന ടി20 മത്സരത്തിൽ സെഞ്ചുറി നേടിയ സഞ്ജുവിൻറെ പ്രകടനം കാണാൻ ആകാംക്ഷയോടെ കാത്തിരുന്ന ആരാധകരെ നിരാശരാക്കിയാണ് മഴ കളിക്കുന്നത്. രോഹൻ കുന്നുമ്മൽ, വിഷ്ണു വിനോദ്, മൊഹമ്മദ് അസറുദ്ദീൻ, സച്ചിൻ ബേബി എന്നിവർക്കൊപ്പം സഞ്ജു കൂടി ചേരുന്നതോടെ ശക്തമായ ബാറ്റിങ് നിരയാണ് കേരളത്തിനുള്ളത്. ബേസിൽ തമ്പി, കെ.എം. ആസിഫ് തുടങ്ങിയവർ ഉൾപ്പെടുന്നതാണ് കേരളത്തിന്റെ ബൗളിങ് നിര.
© Copyright 2024. All Rights Reserved