രാജ്യങ്ങളുടെ വ്യോമാതിർത്തികളിൽ റഷ്യൻ കടന്നുകയറ്റം; 12 മിനിറ്റോളം പറന്നത് മൂന്ന് മിഗ് 31 യുദ്ധവിമാനങ്ങൾ

20/09/25

മോസ്കോ . പോളണ്ട്, റൊമാനിയ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ എസ്തോണിയയുടെ വ്യോമാതിർത്തിയിലും റഷ്യൻ കടന്നുകയറ്റം. റഷ്യൻ യുദ്ധവിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി എസ്തോണിയൻ സർക്കാർ സ്‌ഥിരീകരിച്ചു. ഏകദേശം 12 മിനിറ്റോളം റഷ്യൻ വിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയിൽ തുടർന്നതായാണ് എസ്തോണിയൻ സർക്കാർ പറയുന്നത്. റഷ്യയുടെ മൂന്ന് മിഗ് 31 യുദ്ധവിമാനങ്ങളാണ് മുൻകുർ അനുമതിയില്ലാതെ എസ്തോണിയൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചത്.

റഷ്യയുടെ നടപടി അഭൂതപൂർവമായ ഹീനകൃത്യമാണെന്നായിരുന്നു എസ്തോണിയൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. റഷ്യയുടെ നടപടിയിൽ പ്രതിഷേധം അറിയിച്ച് റഷ്യൻ സ്‌ഥാനപതിക്ക് എസ്തോണിയൻ സർക്കാർ കുറിപ്പ് നൽകിയിട്ടുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ പോളണ്ട്, റൊമാനിയ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയിൽ റഷ്യൻ ഡ്രോണുകളുടെ കടന്നുകയറ്റമുണ്ടായിരുന്നു. റഷ്യൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി പോളണ്ട് സ്‌ഥിരീകരിച്ചിരുന്നു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu