
കീവ് . റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള വ്യവസ്‌ഥകളുടെ പേരിൽ പ്രധാന സഖ്യകക്ഷിയായ യുഎസിന്റെ പിന്തുണ നഷ്ടപ്പെടുമെന്ന കടുത്ത സമ്മർദം നേരിടുകയാണെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വൊട്രോഡിമിർ സൈലെൻസി. സമാധാന പദ്ധതി അംഗീകരിക്കാൻ യുഎസിൻ്റെ സമ്മർദം ഏറിവരുന്നതിനാൽ വരും ദിവസങ്ങൾ യുക്രെയ്‌ന് വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും എന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തു നടത്തിയ പ്രസംഗത്തിൽ സൈലെൻസ്‌കി പറഞ്ഞു.
'ഒന്നുകിൽ രാജ്യത്തിന്റെ അന്തസ്സ് നഷ്‌ടപ്പെടുത്തുക അല്ലെങ്കിൽ സുപ്രധാന സഖ്യകക്ഷിയെ നഷ്‌ടപ്പെടുത്തുക… വളരെ കടുപ്പമേറിയ തീരുമാനം ഒരു തീരുമാനം എടുക്കേണ്ടിവരും യുഎസുമായി ക്രിയാത്മകമായി പ്രവർത്തിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെങ്കിലും, യുക്രെയ്നിന്റെ ദേശീയ താൽപ്പര്യങ്ങളോ പരമാധികാരമോ വിട്ടുവീഴ്‌ച ചെയ്യില്ല. യുക്രെയ്ൻ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യയ്ക്ക് വാദിക്കാൻ അവസരം നൽകാതിരിക്കാൻ, നിർദ്ദിഷ്‌ട കരാറിൽ ഭേദഗതികൾ ആവശ്യപ്പെടും. ഞാൻ വാദങ്ങൾ ഉന്നയിക്കും, ഞാൻ പ്രേരിപ്പിക്കും, ബദലുകൾ നിർദ്ദേശിക്കും. 2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്‌നിൽ ആക്രമണം ആരംഭിച്ചപ്പോൾ നമ്മൾ നമ്മുടെ രാജ്യത്തെ ഒറ്റുകൊടുത്തില്ല. ഇപ്പോഴും അങ്ങനെ ചെയ്യില്ല. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷങ്ങളിലൊന്നാണിത്." - സെലെൻസ്കി പറഞ്ഞു. വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസുമായി സെലെൻസ്കി ഫോണിൽ സംസാരിച്ചു.
റഷ്യയ്ക്കു നേട്ടമാകുന്ന സമാധാനപദ്ധതിക്കു വഴങ്ങാൻ യുക്രെയ്നുമേൽ യുഎസ് സമ്മർദം ശക്തമാക്കിയതിനു പിന്നാലെയാണ് രാജ്യത്തെ അഭിസംബോധന ചെയ്തു സെലെൻസ്കി സംസാരിച്ചത്. റഷ്യയുടെ അംഗീകാരത്തോടെ ട്രംപ് ഭരണകൂടം തയാറാക്കിയ വെടിനിർത്തൽ കരാർ യുക്രെയ്ൻ അംഗീകരിച്ചില്ലെങ്കിൽ ആയുധസഹായം പിൻവലിക്കുമെന്നു ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വരുന്ന വ്യാഴാഴ്ചയ്ക്കകം കരാറിൽ ഒപ്പിടണമെന്നാണ് അന്ത്യശാസനം. 100 ദിവസത്തിനകം യുക്രെയ്നിൽ തിരഞ്ഞെടുപ്പു നടത്തണമെന്നും സൈനികരുടെ എണ്ണം കുറയ്ക്കണമെന്നും കരാറിലുണ്ട്. യുദ്ധത്തിൽ പിടിച്ചെടുത്ത കിഴക്കൻ യുക്രെയ്‌നിലെ 5 മേഖലകൾ കൈവശം വയ്ക്കാൻ റഷ്യയെ അനുവദിക്കുന്ന ട്രംപിൻ്റെ 28 ഇന കരാറിൻ്റെ കരട് യുക്രെയ്‌ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കിക്കു. കൈമാറിയിട്ടുണ്ട്.
















© Copyright 2025. All Rights Reserved