വോട്ടർ പട്ടികയിൽനിന്ന് പുറത്താകാതിരിക്കാൻ രാജ്യമൊട്ടുക്കുള്ള വോട്ടർമാർ അവരുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണമെന്നും അതിനായുള്ള പ്രക്രിയക്കാണ് തങ്ങൾ ബിഹാറിൽ തുടക്കം കുറിച്ചിരിക്കുന്നതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. എന്നാൽ, ബിഹാർ വോട്ടു ബന്ദിക്കെതിരെയുള്ള ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടാൻ തെരഞ്ഞെടുപ്പ് കമീഷന് ഭരണഘടനാപരമായ ഒരു അവകാശവുമില്ലെന്ന് ബോധിപ്പിച്ചു. വിഷയത്തിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് സുധാൻഷു ധുലിയ അധ്യക്ഷനായ ബെഞ്ച് ഹരജികൾ ഈ മാസം 28ലേക്ക് മാറ്റി.
-------------------aud--------------------------------
രാജ്യമൊട്ടുക്കും ഈ പ്രക്രിയ നടപ്പാക്കാനായി ഒരു പുതിയ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് കമീഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സുധാൻഷു ധുലിയ വ്യക്തമാക്കി. ഒരാൾ ഏത് നിയമസഭാ മണ്ഡലത്തിലാണോ താമസിക്കുന്നത് അവിടെ മാത്രമേ ഇനി വോട്ട് അനുവദിക്കുകയുള്ളൂ. തങ്ങൾ താമസിക്കുന്ന സ്ഥലത്ത് വോട്ടർപട്ടികയിൽ പേര് ഉണ്ടാകണമെങ്കിൽ അതിനായി ഒരു അപേക്ഷാ ഫോറം നൽകണം. അത് പൂരിപ്പിച്ച് ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖ അതിനൊപ്പം സമർപ്പിക്കണം. അതിനുള്ള 11 രേഖകളുടെ സൂചനാ പട്ടികയാണ് കമീഷൻ ഇറക്കിയിരിക്കുന്നത്. സ്വഭാവിക നീതിയുടെ എല്ലാ തത്ത്വങ്ങളും പാലിച്ചായിരിക്കും കമീഷന്റെ നടപടിയെന്നും വോട്ടർപട്ടിക സംശുദ്ധമാക്കാനുള്ളതാണ് നടപടിയെന്നും ദ്വിവേദി കൂട്ടിച്ചേർത്തു.
















© Copyright 2025. All Rights Reserved