
ശബരിമല സന്ദർശനത്തിനിടെ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഹെലികോപ്റ്ററിന്റെ ടയറുകൾ ഹെലിപാഡിലെ കോൺക്രീറ്റിൽ താഴ്ന്നുപോയ സംഭവത്തിൽ സുരക്ഷാ വീഴ്ചയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ഹെലികോപ്റ്റർ യാത്രയുടെ മേൽനോട്ടം വ്യോമസേനക്കായിരുന്നുവെന്നും ലാൻഡിംഗ് ഉൾപ്പെടെയുള്ള ഭൗതിക സൗകര്യങ്ങൾ വ്യോമസേനയുടെ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ഒരുക്കിയതെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. രാഷ്ട്രപതി ഭവനോ കേന്ദ്രസർക്കാരോ ഇതുവരെ ഈ സംഭവം സുരക്ഷാ വീഴ്ചയായി വിലയിരുത്തുകയോ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ല. പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിലെ ഹെലിപാഡിലാണ് സംഭവം നടന്നത്. രാഷ്ട്രപതി സുരക്ഷിതമായി ഇറങ്ങിയ ശേഷമാണ് ടയറുകൾ താഴോട്ട് പോയത്. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് ഹെലികോപ്റ്റർ തള്ളി നീക്കുകയായിരുന്നു. രാഷ്ട്രപതി ഇന്ന് കേരള സന്ദർശനം പൂർത്തിയാക്കി മടങ്ങും.
















© Copyright 2025. All Rights Reserved