കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നഴ്‌സിംഗ് ജീവനക്കാർക്ക് എതിരായ അക്രമങ്ങളും, ചൂഷണങ്ങളും ഇരട്ടിയിലേറെ വർദ്ധിച്ച സാഹചര്യത്തിലാണ് സുരക്ഷയൊരുക്കാൻ കാമറ നൽകേണ്ടി വന്നത്. ഹെൽത്ത് കെയർ ജീവനക്കാരോട് അൽപ്പം ദയവോടെ പെരുമാറണമെന്നും ട്രസ്റ്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.ബാർക്കിംഗ്, ഹാവറിംഗ്, റെഡ്ബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റാണ് രോഗികളുടെയും, ഇവരുടെ ബന്ധുക്കളുടെയും, മറ്റ് പൊതുജനങ്ങളുടെയും ഭാഗത്ത് നിന്നുള്ള അക്രമം വർദ്ധിക്കുന്ന സാഹചര്യത്തിൽ 'നോ അബ്യൂസ് നോൺ എക്‌സ്‌ക്യൂസ്' ക്യാംപെയിൻ ആരംഭിക്കുന്നത്.വംശീയത, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ, ശാരീരികമായ ഉപദ്രവങ്ങൾ എന്നിവയെല്ലാം ഇതിൽ പെടും. കഴിഞ്ഞ വർഷങ്ങൾക്കിടെ തങ്ങൾ നേരിട്ട അക്രമണങ്ങളും, ചൂഷണങ്ങളും സംബന്ധിച്ച് തുറന്നുപറഞ്ഞ് വിഷയത്തിന്റെ തോതിനെ കുറിച്ച് ബോധവത്കരണം നടത്താനാണ് ക്യാംപെയിൻ ലക്ഷ്യമിടുന്നത്.ഇതോടൊപ്പം ജീവനക്കാർക്ക് കൂടുതൽ അധികാരങ്ങൾ കൈമാറാനും, വാർഡുകളിൽ നിരീക്ഷണവും, സുരക്ഷയും വർദ്ധിപ്പിക്കാനും ട്രസ്റ്റ് തയ്യാറായിട്ടുണ്ട്. 2024 ജനുവരിയിൽ മാത്രം രോഗികളുടെയും, ബന്ധുക്കളുടെയും, സന്ദർശകരുടെയും ഭാഗത്ത് നിന്നും തങ്ങളുടെ ജീവനക്കാർക്ക് നേരെ 75 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ബാർക്കിംഗ്, ഹാവറിംഗ് & റെഡ്ബ്രിഡ്ജ് ട്രസ്റ്റ് പറഞ്ഞു.
© Copyright 2023. All Rights Reserved