ഹെഡിംഗ്‍ലി: വിരാട് കോലിയുടെ അഭാവം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ടീം ഇന്ത്യക്ക് തിരിച്ചടിയാവുമെന്ന് ഇംഗ്ലണ്ടിന്‍റെ മുൻ താരം ജെഫ് ബോയ്കോട്ട്. അതേസമയം രോഹിത് ശർമയുടെ അഭാവം ഇന്ത്യന്‍ ടീമിനെ കാര്യമായി ബാധിക്കില്ലെന്നും ബോയ്കോട്ട് പറഞ്ഞു. വിരാടും രോഹിത്തുമില്ലാതെ ടീം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ടിലേത്.
വിരാട് കോലിയും രോഹിത് ശർമ്മയും വിരമിച്ചതിന് ശേഷം ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുകയാണ് ടീം ഇന്ത്യ. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് യുവതാരം ശുഭ്മാൻ ഗില്ലാണ്. കോലിയും രോഹിത്തും പാഡഴിച്ചതോടെ ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ മാറ്റം ഉറപ്പായി. രോഹിത്തിന്‍റെയും കോലിയുടെയും അഭാവം ഇന്ത്യൻ സ്കോർബോർഡിനെ എങ്ങനെ ബാധിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രോഹിത്തിന്‍റെ അഭാവം ഇന്ത്യന്‍ ടീമിനെ ബാധിക്കില്ലെന്നാണ് ഇംഗ്ലണ്ടിന്‍റെ എക്കാലത്തേയും മികച്ച ഓപ്പണർമാരിൽ ഒരാളായ ജെഫ് ബോയ്ക്കോട്ടിന്‍റെ വിലയിരുത്തൽ. കുറച്ചുകാലമായി രോഹിത് ടെസ്റ്റിൽ സ്ഥിരതയോടെ ബാറ്റ് ചെയ്തിട്ടില്ല എന്നതാണ് ഇതിന് കാരണമായി ബോയ്കോട്ട് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വിരാട് കോലിയുടെ അഭാവം ബാറ്റിംഗ് നിരയിൽ പ്രകടമാവുമെന്നും ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലും ആധിപത്യം സ്ഥാപിച്ച താരമാണ് കോലിയെന്നും ബോയ്കോട്ട് പറഞ്ഞു.
© Copyright 2025. All Rights Reserved