
വാഷിങ്ടൻ. റഷ്യമായുള്ള സാമ്പത്തിക ബന്ധം തുടർന്നാൽ ഇന്ത്യ,
ബ്രസിൽ, ചൈന തുടങ്ങിയ രാജ്യങ്ങൾ കടുത്ത ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ട് യുഎസ് സെനറ്റുമാരുമായുള്ള കൂടിക്കാഴ്ചയിലാണ് റൂട്ട് മുന്നറിയിപ്പ് നൽകിയത്. യുക്രെയ്‌നിനു പുതിയ ആയുധങ്ങൾ നൽകുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുകയും അൻപതു ദിവസത്തിനുള്ളിൽ സമാധാന കരാർ നിലവിൽ വന്നില്ലെങ്കിൽ റഷ്യൻ കയറ്റുമതി ഉൽപന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100% തിരുവ ചുമത്തുമെന്ന ഭീഷണിക്കും പിന്നാലെയാണ് റൂട്ടിൻ്റെ മൂന്നറിയിപ്പ്.
"നിങ്ങൾ ബെയ്ജിങ്ങിലോ ഡൽഹിയിലോ ആണ് താമസിക്കുന്നതെങ്കിൽ, അല്ലെങ്കിൽ നിങ്ങൾ ബ്രസീലിന്റെ പ്രസിഡന്റാണെങ്കിൽ, ഇതു ശ്രദ്ധിക്കുക. കാരണം നിങ്ങളെ ഇത് ഗൗരവമായി ബാധിക്കും. അതിനാൽ ദയവായി വ്ലാഡിമിർ പുട്ടിനോട് സംസാരിച്ച് സമാധാന ചർച്ചകൾ നടത്തുക, അല്ലെങ്കിൽ ബ്രസീലും ഇന്ത്യയും ചൈനയും കനത്ത തിരിച്ചടി നേരിടേണ്ടി വരും" - റൂട്ട് പറഞ്ഞു.
















© Copyright 2025. All Rights Reserved