വാഷിങ്ടൻഷ്യയും യുളകയ്‌നും തടവുകാരെ പരസ്പരം കൈമാറിത്തുടങ്ങി. 3 വർഷത്തിനിടെ ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടു നടന്ന ആദ്യ ചർച്ചയിലെ തീരുമാനപ്രകാരമാണിത്. കൈമാറ്റം ഒരുഘട്ടം പൂർത്തിയായതായും ഇതു വലിയൊരു തീരുമാനത്തിലേക്കു വഴിയൊരുക്കാൻ സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡന്റ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും കൈമാറ്റം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഇരു രാജ്യങ്ങളിലെയും സൈനിക വൃത്തങ്ങൾ അറിയിച്ചത്. 1000 യുദ്ധത്തടവുകാരെ കൈമാറാനാണ് ഇസ്‌തംബൂളിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഇരു രാജ്യങ്ങളും സമ്മതിച്ചത്. അടുത്ത ചർച്ചയുടെ കാര്യത്തിൽ തീരുമാനമായില്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി പറഞ്ഞു. വത്തിക്കാനിൽ ചർച്ച നടത്താമെന്ന ഇറ്റലിയുടെ നിർദേശം റഷ്യ തള്ളി.
© Copyright 2024. All Rights Reserved