ഇസ്തംബുൾ (തുർക്കി) ;
റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച തുടങ്ങുംമുൻപേ തിരിച്ചടി. യുക്രെയ്ൻ പ്രസിഡന്റ്റ് സെലെൻസ്കിയുമായി നേരിട്ടുള്ള കൂടിക്കാഴ്‌ചയ്ക്ക് എത്താതിരുന്ന പുട്ടിൻ പകരമയച്ചത് രണ്ടാംനിരയെ. സെലെൻസ്കി അങ്കാറയിൽ പുട്ടിനായി കാത്തിരുന്നതു വെറുതെയായി. അതേസമയം, റഷ്യൻ സംഘം ഇസ്തംബുളിൽ ചർച്ചയ്ക്കെത്തിയെങ്കിലും യുക്രെയ്ൻ പക്ഷത്തുനിന്ന് ആരും ഉണ്ടായിരുന്നില്ല.
യുദ്ധം അവസാനിപ്പിക്കാൻ പുട്ടിൻ തയാറല്ലെന്നതിന്റെ തെളിവാണിതെന്നും ആലങ്കാരിക സംഘത്തെയാണ് റഷ്യ അയച്ചതെന്നും സെലെൻസ്‌കി കുറ്റപ്പെടുത്തി. പുട്ടിനെ തിരഞ്ഞു ലോകം ചുറ്റാൻ തങ്ങൾക്കാവില്ലെന്നും നിലവിലെ സാഹചര്യത്തിൽ താനും ചർച്ചയിൽ പങ്കെടുക്കുന്നില്ലെന്നും പകരം പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിലാകും യുക്രെയ്ൻ സംഘം പങ്കെടുക്കുകയെന്നും സെലെൻസ്കി പറഞ്ഞു.
















© Copyright 2025. All Rights Reserved