'റിഥം - 25' നൃത്ത സംഗീത നിശ മേയ് 31ന് ലിവർപൂളിൽ

16/05/25

യുകെയിലെ കലാസാംസ്കാരിക നഗരം എന്നറിയപ്പെടുന്ന ലിവർപൂളിൽ 'റിഥം - 25' എന്ന പേരിൽ മേയ് 31ന് നൃത്ത സംഗീത നിശ സംഘടിപ്പിക്കുന്നു.

-------------------aud--------------------------------

 യുകെയിലെ സംഗീത വേദികളിലെ നിറസാന്നിദ്ധ്യങ്ങളും റിഥം യുകെ ഷോ സാരഥികളുമായ രഞ്ജിത്ത് ഗണേഷ് (ലിവർപൂൾ), റോയ് മാത്യു (മാഞ്ചസ്റ്റർ), ഷിബു പോൾ (മാഞ്ചസ്റ്റർ), ജിനിഷ് സുകുമാരൻ (മാഞ്ചസ്റ്റർ) എന്നിവരാണ് ഈ കലാസന്ധ്യയ്ക്ക് ചുക്കാൻ പിടിക്കുന്നത്. യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന കലാകാരികളും കലാകാരന്മാരും അയർലൻഡിൽ നിന്നും എത്തുന്ന കലാപ്രതിഭകളും ലിവർപൂളിലെ കാർഡിനൻ ഹെന്നൻ സ്കൂളിലെ വമ്പൻ സ്റ്റേജിൽ തങ്ങളുടെ കലാപ്രകടനങ്ങൾ കാഴ്ചവയ്ക്കും.
മലയാളത്തിലും ബോളിവുഡിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ചലച്ചിത്ര താരം ഡിസ്നി ജെയിംസ്  മുഖ്യാതിഥിയായെത്തുന്ന വേദിയിൽ യുക്മ ട്രഷറർ ഷീജോ വർഗീസ്, യുക്മ നോർത്ത് വെസ്റ്റ് റീജൻ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, യുക്മ ചാരിറ്റി ഫൗണ്ടേഷൻ  വൈസ് ചെയർമാൻ അലക്സ് വർഗീസ് തുടങ്ങി കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അതിഥികളായെത്തും. മേയ് 31ന് നടക്കുന്ന കലാമാമാങ്കത്തിലേക്ക് എല്ലാ കലാപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu