യുവേഫ നാഷൻസ് ലീഗ് സെമിയിൽ ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ ഫൈനലിൽ. 48ാം മിനിറ്റിൽ ഫ്ലോറിയൻ വിറ്റ്സിൻറെ ഹെഡറിലൂടെ ജർമനി മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ ഫ്രാൻസിസ്കോ കോൺസെക്കാവോ നേടിയ ഗോളിലൂടെ പോർച്ചുഗൽ സമനില പിടിച്ചു. 63-ാം മിനിറ്റിലായിരുന്നു കോൺസെക്കാവോയുടെ സമനില ഗോൾ വന്നത്.
-------------------aud------------------------------
അഞ്ച് മിനിറ്റിനകം 68-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ പോർച്ചുഗൽ വിജയഗോളും കണ്ടെത്തി. പോർച്ചുഗൽ ജേഴ്സിയിൽ റൊണാൾഡോയുടെ 137-ാം ഗോളും കരിയറിലെ 937-ാം ഗോളുമായിരുന്നു ഇത്. ഇത് രണ്ടാം തവണയാണ് പോർച്ചുഗൽ നാഷൻസ് ലീഗ് ഫൈനലിൽ എത്തുന്നത്. ജർമനിക്കെതിരെ കാൽ നൂറ്റാണ്ടിനുശേഷമാണ് പോർച്ചുഗൽ ജയിക്കുന്നത്. 2000ത്തിലെ യൂറോ കപ്പിലായിരുന്നു പോർച്ചുഗൽ ഇതിന് മുമ്പ് അവസാനമായി ജർമനിയെ തോൽപ്പിച്ചത്.
ജർമനിക്കെതിരെ പോർച്ചുഗൽ നേടിയ ജയത്തെ ഐതിഹാസികമെന്നാണ് പരിശീലകൻ റോബർട്ടോ മാർട്ടിനെസ് വിശേഷിപ്പിച്ചത്. പി എസ് ജിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച പോർച്ചുഗൽ താരം വിറ്റിഞ്ഞ ബാലൺ ഡി ഓർ പുരസ്കാരം അർഹിക്കുന്നുവെന്നും മാർട്ടിനെസ് പറഞ്ഞു.
© Copyright 2024. All Rights Reserved