
കൊളംബോ: രാജ്യത്തെ കണ്ണീരിലാഴ്ത്തി കനത്ത നാശം വിതക്കുന്ന ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിനെ നേരിടാൻ ഇന്ത്യയുടെ സഹായം തേടി ശ്രീലങ്ക. രക്ഷാദൗത്യത്തിനായി ഇന്ത്യൻ യുദ്ധക്കപ്പൽ ഐ എൻ എസ് വിക്രാന്തിന്‍റെയടക്കം സഹായം ലങ്കൻ സർക്കാർ തേടി. ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ റെക്കോഡ് മഴയാണ് അനുഭവപ്പെടുന്നത്. എല്ലാ നദികളിലും ജലനിരപ്പ് ഉയർന്നതോടെ മഹാ ദുരന്തത്തെയാണ് രാജ്യം മുന്നിൽ കാണുന്നത്. ഇതിനകം 50 ലധികം മരണം സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രക്ഷാ ദൗത്യത്തിനായി ഇന്ത്യയുടെ സഹായം ലങ്കൻ സർക്കാർ തേടിയത്. ഐ എൻ എസ് വിക്രാന്തും വിമാനങ്ങളുമടക്കം വിട്ടുനൽകി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ലങ്കൻ സർക്കാർ ഇന്ത്യൻ ഹൈക്കമ്മീഷന് കത്ത് നൽകി. കത്തിനോട് പോസിറ്റീവ് സമീപനം സ്വീകരിച്ച ഇന്ത്യ രക്ഷാ ദൗത്യത്തിന്‍റെ ഭാഗമാകാമെന്ന് അറിയിച്ചു. ഐ എൻ എസ് വിക്രാന്ത് അടക്കം വിട്ടുനൽകിയിട്ടുണ്ട്. നിലവിൽ ഐ എൻ എസ് വിക്രാന്ത് ലങ്കൻ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണ്.
















© Copyright 2025. All Rights Reserved