
ലണ്ടൻ കേംബ്രിഡ്‌ജ്‌ഷെയറിൽ ട്രെയിനിലുണ്ടായ കത്തിക്കുത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. 9 പേരുടെ നില ഗുരുതരമാണ്. രണ്ടുപേരെ അറസ്‌റ്റു ചെയ്‌തു. ട്രെയിൻ ഹണ്ടിങ്ടൻ സ്റ്റേഷനിൽ പിടിച്ചിട്ടു. അക്രമത്തിൻ്റെ കാരണം വ്യക്‌തമല്ല.
'അക്രമികളുടെ കയ്യിൽ കത്തിയുണ്ട്' എന്നു പറഞ്ഞുകൊണ്ട് രക്തം പുരണ്ട കയ്യുമായി ഒരാൾ വണ്ടിയിൽ നിന്നു താഴേയ്ക്ക് വീഴുന്നത് കണ്ടതായി ഒരു ദൃക്‌സാക്ഷി ബിബിസിയോട് പറഞ്ഞു. ആശങ്കാജനകമായ സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി കിയർ സ്‌റ്റാർമർ പറഞ്ഞു. പ്രാദേശിക ഭരണകുടത്തിൻ്റെ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു.
ട്രെയിനിലുണ്ടായിരുന്നവരെ ബസ്സുകളിൽ സ്‌റ്റേഷനിൽനിന്ന് നീക്കി. പൊലീസ് അന്വേഷണം ആരംഭിച്ചു. രക്‌തത്തിൽ കുളിച്ച് നിരവധിപേർ പ്ലാറ്റ്ഫോമിലൂടെ ഓടുന്നതു കണ്ടതായി മറ്റൊരു ദൃക്സാക്ഷി ബിബിസിയോട് പറഞ്ഞു. ഡോൺ കാസ്‌റ്ററിൽനിന്ന് കിങ്സ് ക്രോസിലേക്ക് പോകുകയായിരുന്നു ട്രെയിൻ.
















© Copyright 2025. All Rights Reserved