ലണ്ടൻ നഗരത്തിൽ തെരുവിൽ ഉറങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഓരോ വർഷവും ഉണ്ടാകുന്നത്. 2024 ൽ മുൻ വർഷത്തേക്കാൾ അഞ്ചു ശതമാനം വർധനയാണ് ഇവരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. 2024 ഒക്ടോബർ മുതൽ ഡിസംബർ വരെ നടത്തിയ കണക്കെടുപ്പിൽ 4612 പേരെയാണ് ലണ്ടന്റെ തെരുവോരങ്ങളിൽ കണ്ടെത്തിയത്.
-------------------aud--------------------------------
ഇതിൽ പകുതിയിലേറെ പേരും മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരാണെന്നതും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. ഈ കണക്കിൽ 704 പേർ പുനരധിവാസത്തിനുള്ള വാഗ്ദാനങ്ങൾ നിരസിച്ച് വർഷങ്ങളായി തെരുവിൽ തന്നെ കഴിയുന്നവരാണ്.
തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാനും ഇവർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കാനുമായി ലണ്ടനിലെ ലോക്കൽ കൗൺസിലുകൾ പ്രതിദിനം നാലു മില്യൺ പൗണ്ടാണ് ചെലവഴിക്കുന്നതെന്നാണ് കണക്കുകൾ. ഇത്രയേറെ തുക ചെലവഴിച്ചിട്ടും ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനാകുന്നില്ല എന്നത് പോരായ്മയാണെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനകൾ പറയുന്നത്.
© Copyright 2024. All Rights Reserved