ലബനനെ ഉപേക്ഷിക്കരുത്; സമാധാനവും പുരോഗതിയും നേടാൻ ഒരുമിച്ചുപൊരുതണം: മാർപാപ്പ

02/12/25

വർഷങ്ങളായുള്ള സംഘർഷം മൂലം ദുരിതത്തിലാണെങ്കിലും ലബനനെ ഉപേക്ഷിച്ചുപോകരുതെന്നു ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു.

------------------aud--------------------------------

സമാധാനവും പുരോഗതിയും നേടാൻ ഒരുമിച്ചുപൊരുതാനും ലബനീസ് വിശുദ്ധൻ സെന്റ് ഷാർബൽ മഹ്‌ലൂഫിന്റെ കബറിടം സന്ദർശിച്ചശേഷം മാർപാപ്പ പറഞ്ഞു. യുദ്ധവും ദാരിദ്ര്യവും മൂലം ലബനൻകാർ മറ്റു നാടുകളിലേക്കു കുടിയേറുന്നതു വർധിച്ച സാഹചര്യത്തിലാണ് ലബനനെ ഉപേക്ഷിക്കരുതെന്ന് മാർപാപ്പ പറഞ്ഞത്. ബെയ്റൂട്ടിൽനിന്ന് 40 കിലോമീറ്റർ അകലെ അനായ മലമുകളിലെ മാറോനീത്ത തീർഥാടനകേന്ദ്രത്തിലെത്തിയ മാർപാപ്പ വിശുദ്ധന്റെ കബറിടത്തിൽ തിരി കത്തിച്ചു പ്രാർഥിച്ചു. ബെയ്റൂട്ടിലെ വടക്കൻ പട്ടണമായ ഹാരിസയിൽനിന്നുള്ള വൈദികരും കന്യാസ്ത്രീകളും മാർപാപ്പയെ സന്ദർശിച്ചു. വിവിധ മതനേതാക്കൾ പങ്കെടുത്ത മതസൗഹാർദ സമ്മേളനത്തിലും മാറോനീത്ത സഭാ ആസ്ഥാനമായ ബർക്കിയിൽ നടന്ന യുവജനറാലിയിലും പങ്കെടുത്തു

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu