ലിവര്‍പൂള്‍ എഫ്‌സിയുടെ വിജയാഘോഷത്തില്‍ ആരാധകര്‍ മതിമറന്നു നില്‍ക്കവേ ദുരന്തം. ലിവര്‍പൂള്‍ സിറ്റി സെന്ററില്‍ ക്ലബ് ആരാധകര്‍ എല്ലാം മറന്ന് വിജയം ആഘോഷിക്കുന്നതിനിടെയാണ് ഒരു കാര്‍ കുട്ടികളെയടക്കം ഇടിച്ചു തെറിപ്പിച്ചു മുന്നോട്ടു വന്നത്.
-------------------aud--------------------------------
തിങ്കളാഴ്ച വൈകുന്നേരം നഗരഹൃദയത്തില്‍ ലിവര്‍പൂള്‍ എഫ്‌സിയുടെ പ്രീമിയര്‍ ലീഗ് വിജയം ആഘോഷിച്ച് നടന്ന പരേഡാണ് ദുരന്തചിത്രമായി മാറിയത്. ഒരു ബ്രിട്ടീഷുകാരന്‍ കാര്‍ ഓടിച്ച് ജനങ്ങള്‍ക്ക് ഇടയിലേക്ക് കയറ്റിയതോടെയാണ് 50-ലേറെ പേര്‍ക്ക് പരുക്കേറ്റത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള അക്രമത്തിന് ഇരകളായി. പലരുടെയും നില ഗുരുതരമാണ്
വാട്ടര്‍ സ്ട്രീറ്റിലെ സംഭവസ്ഥലത്ത് നിന്നും 53-കാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പരേഡിന് ശേഷം റോഡുകള്‍ തുറന്നതിന് പിന്നാലെയായിരുന്നു സംഭവം. ക്ലബിന്റെ പ്രീമിയര്‍ ലീഗ് വിജയം ആഘോഷിക്കാന്‍ തെരുവില്‍ അണിനിരന്നവരുടെ സന്തോഷം കെടുത്തിയാണ് നിമിഷങ്ങള്‍ കൊണ്ട് ആശങ്കയും, ഭീതിയും കളം പിടിച്ചത്.
ന്യൂസ് ഡസ്ക് മാഗ്നവിഷൻ
© Copyright 2024. All Rights Reserved