മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട് എന്ന നിർമാതാവ് ലിസ്റ്റിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആ തെറ്റ് ഇനിയും ആവർത്തിച്ചാൽ വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ലിസ്റ്റിൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ 'ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ' താനാണെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ.
ഒരു സിനിമയെ ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള ലിസ്റ്റിന്റെ മാർക്കറ്റിങ് തന്ത്രമായിരുന്നു ഈ ആരോപണങ്ങളെന്നും ആ നടൻ താനാണോ എന്നു ചോദിച്ച് പലരും വിളിച്ചിരുന്നുവെന്നും ധ്യാൻ വെളിപ്പെടുത്തി. പ്രിൻസ് ആൻഡ് ഫാമിലി' എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു താരം. ലിസ്റ്റിൻ സ്റ്റീഫനെ വേദിയിലിരിത്തിയായിരുന്നു ധ്യാൻ ശ്രീനിവാസന്റെ പ്രതികരണം.
© Copyright 2024. All Rights Reserved