സമൂഹമാധ്യമം വഴി ദേശവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ സംവിധായകൻ അഖിൽ മാരാർക്കെതിരെ കേസ്. ബി.ജെ.പി കൊട്ടാരക്കര മണ്ഡലം പ്രസിഡൻറ് അനീഷ് കിഴക്കേക്കര നൽകിയ പരാതിയിലാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.
-------------------aud----------------------------
ഇന്ത്യ - പാകിസ്താൻ ഏറ്റുമുട്ടലിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ അഖിൽ മാരാർ സാമൂഹിക മാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു ഈ വിഡിയോയിലെ ഉള്ളടക്കത്തിൽ രാജ്യവിരുദ്ധ പരാമർശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പി നേതാവിൻറെ പരാതി. യുദ്ധം അവസാനിപ്പിക്കണമെന്നതിന് യാതൊരു തർക്കവും വേണ്ട. എന്നാലത് ആത്മാഭിമാനം അമേരിക്കക്ക് പണയം വെച്ചിട്ടാവരുതെന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. യുക്രെയ്ൻ പോലൊരു രാജ്യം പോലും അമേരിക്ക പറഞ്ഞത് കേട്ടില്ല.
ഇവിടെ ഇപ്പോഴും സായിപ്പിൻറെ ഓശാന കേട്ട് ജീവിക്കുന്ന ഭരണാധികാരി ആയിപ്പോയി. മര്യാദക്ക് ഇരുന്നില്ലെങ്കിൽ നിന്നെയൊക്കെ തീർത്തു കളയും ആ ഭീഷണിയിൽ യുദ്ധം അവസാനിപ്പിക്കാൻ കഴിയണമെന്നും അഖിൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
© Copyright 2024. All Rights Reserved