ലേബർ പാർട്ടി അധികാരത്തിൽ എത്തുന്നത് തടയാൻ ഇനി ആർക്കും കഴിയില്ലെന്നാണ് അഭിപ്രായ സർവ്വെകൾ. എന്നാൽ ലേബറിന്റെ പല നയങ്ങൾ സംബന്ധിച്ചും സംശയങ്ങൾ നിലവിലുണ്ട്. ഇതിൽ ഇമിഗ്രേഷൻ പദ്ധതികളാണ് പ്രധാനമായി സംശയം ഉയർത്തുന്നത്. പാർട്ടിയുടെ ഇമിഗ്രേഷൻ പദ്ധതികൾ തട്ടിപ്പാണെന്നാണ് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി കുറ്റപ്പെടുത്തുന്നത്.
-------------------aud--------------------------------
ഇമിഗ്രേഷൻ പദ്ധതികൾ നടപ്പായാൽ യുകെ യൂറോപ്പിലെ അനധികൃത കുടിയേറ്റക്കാരുടെ ലക്ഷ്യകേന്ദ്രമായി മാറുമെന്നാണ് ജെയിംസ് ക്ലെവർലിയുടെ ആരോപണം. ഇമിഗ്രേഷന്റെ പേരിലാണ് തങ്ങളെ ചില ടോറി അനുകൂലികൾ കൈവിടുന്നതെന്ന് സമ്മതിക്കുന്ന ഹോം സെക്രട്ടറി, ഇതിന്റെ പേരിൽ റിഫോമിനെ പിന്തുണയ്ക്കുന്നത് ലഭിക്കാൻ ഉദ്ദേശിക്കുന്നതിന്റെ വിപരീത ഫലം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ് നൽകി. റുവാൻഡ നാടുകടത്തൽ സ്‌കീം റദ്ദാക്കുന്നത് സ്ഥിതി വഷളാക്കുമെന്നും ക്ലെവർലി ചൂണ്ടിക്കാണിക്കുന്നു. ഇതുവഴി ആയിരക്കണക്കിന് ചാനൽ കുടിയേറ്റക്കാർക്ക് മാപ്പ് നൽകി താമസം അനുവദിക്കുക മാത്രമാകും കീർ സ്റ്റാർമറിന് മുന്നിലുള്ള മാർഗ്ഗം. ഒരു മുൻ മനുഷ്യാവകാശ അഭിഭാഷകനെന്ന നിലയിൽ രാജ്യത്തിന്റെ താൽപര്യങ്ങളാകില്ല പ്രതിപക്ഷ നേതാവിന്റെ മനസ്സിലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കീർ സ്റ്റാർമറുടെ മുൻകാല ചരിത്രം പരിഗണിച്ച ശേഷം മാത്രം വോട്ട് രേഖപ്പെടുത്താൻ ക്ലെവർലി വോട്ടർമാരോട് ആവശ്യപ്പെട്ടു. വിദേശ കുറ്റവാളികളെ രാജ്യത്ത് നിന്നും പുറത്താക്കാൻ ശ്രമിക്കുമ്പോൾ കീർ സ്റ്റാർമർ പല്ലും നഖവും ഉപയോഗിച്ച് നാടുകടത്തുന്നതിലെ തടയാനാണ് ശ്രമിച്ചത്. ഇമിഗ്രേഷൻ നിയന്ത്രണങ്ങൾക്ക് എതിരെ 130 തവണയാണ് അദ്ദേഹത്തിന്റെ പാർട്ടി വോട്ട് ചെയ്തത്, ക്ലെവർലി വ്യക്തമാക്കി.
© Copyright 2024. All Rights Reserved