ബ്രിട്ടനിൽ നടക്കുന്ന ലൈംഗിക അതിക്രമ കേസുകളിൽ ബ്രിട്ടീഷ് പൗരന്മാരേക്കാൾ കൂടുതൽ പിടിയിലാകുന്നത് കുടിയേറ്റക്കാരായാ വിദേശികളെന്ന് ഏറ്റവും പുതിയ പഠന റിപ്പോർട്ട്. ഇത്തരം കേസുകളിൽ പിടിയിലാകുന്ന ബ്രിട്ടീഷ് പൗരന്മാരുടെ മൂന്നിരട്ടിയോളം വരും വിദേശികളുടെ എണ്ണം എന്നും റിപ്പോർട്ടിൽ പറയുന്നു.
-------------------aud--------------------------------
പോലീസ് സേനകൾ, ഹോം ഓഫീസ്, ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് എന്നിവിടങ്ങളിൽ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ സെന്റർ ഫോർ മൈഗ്രേഷൻ കൺട്രോൾ ആണ് ഈ പഠനം നടത്തിയത്. ഇത്തരത്തിലൊരു പഠനം ഇതാദ്യമായാണ് നടത്തുന്നത്.
കഴിഞ്ഞ വർഷത്തെ ആദ്യത്തെ 10 മാസങ്ങളിൽ ലൈംഗിക കുറ്റങ്ങൾക്ക് 9000ൽ അധികം വിദേശികളാണ് അറസ്റ്റിലായത് എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും മാത്രം കണക്കാണിത്. കണക്കുകൾ അനുസരിച്ച് ഒരു ലക്ഷം ബ്രിട്ടീഷ് പൗരന്മാരിൽ 48 പേർ ലൈംഗിക കുറ്റങ്ങൾക്ക് പിടിയിലാകുമ്പോൾ, ഒരു ലക്ഷം കുടിയേറ്റക്കാരിൽ 165 പേർ വീതമാണ് സമാനമായ കുറ്റങ്ങൾക്ക് പിടിയിലാകുന്നത്.
രാജ്യം തിരിച്ചു കണക്കെടുത്താൽ, പൊതുവെ എല്ലാ കുറ്റകൃത്യങ്ങൾക്കും കൂടി ഏറ്റവും അധികം പിടിയിലാകുന്നത് അൽബെനിയക്കാരാണ്. അഫ്ഗാനിസ്ഥാൻ, ഇറാഖ്, അൾജീരിയ, സൊമാലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ യഥാക്രമം അടുത്ത അഞ്ച് സ്ഥാനങ്ങളിലായുണ്ട്. മൊത്തം ജനസംഖ്യയിൽ ഒൻപത് ശതമാനം മാത്രമാണ് കുടിയേറ്റക്കാരെങ്കിൽ, മൊത്തം അറസ്റ്റിലായവരിൽ 16.1 ശതമാനം പേരും അവരാനെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
© Copyright 2024. All Rights Reserved