ലോഗോയിലെ കളർ മാറ്റിയതിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. മഞ്ഞയും നീലയും ചേർന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ കൊമ്പനാനയുടെ ചിത്രത്തിന് പകരം ഓറഞ്ച് പശ്ചാത്തലത്തിൽ വെള്ള നിറത്തിലുള്ള ആനയെ അവതരിപ്പിച്ചതാണ് ആരാധകരുടെ രോഷത്തിന് കാരണമായത്.
-------------------aud-----------------------------
നാനാഭാഗങ്ങളിൽ നിന്ന് വിമർശനമുയർന്നതോടെ പഴയ ലോഗോ തന്നെയിട്ട് ക്ലബ്ബിന്റെ സോഷ്യൽ മീഡിയ ടീം തടിതപ്പി. നിരവധി പേരാണ് ബ്ലാസ്റ്റേഴ്സിനെതിരെ രംഗത്തെത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ആദ്യ എവേ മത്സരത്തിന് ഇറങ്ങിയിരിക്കുകയാണ്. ടീമിന്റെ എവേ ജേഴ്‌സി വെള്ളയും ഓറഞ്ചും ഇടകലർന്നതാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഈ നിറം ലോഗോയിലേക്കും കൊണ്ടുവരികയായിരുന്നു ക്ലബ്ബ്. എന്നാൽ പ്രതിഷേധം കനത്തതോടെ ക്ലബ്ബ് പഴയ ലോഗോയിലേക്ക് തന്നെ മാറി.
© Copyright 2024. All Rights Reserved